BollywoodGeneralLatest News

ദിഷ ആത്മഹത്യ ചെയ്തദിവസം റിയ സുശാന്തിന്റെ വീട്ടില്‍ നിന്നും മാറി, റിയയും മഹേഷ് ഭട്ടും 16 തവണ ഫോണില്‍ ബന്ധപ്പെട്ടു; സുശാന്തിന്റെ മരണത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

റിയ നടന്റെ വീട്ടില്‍ നിന്ന് താമസം മാറുന്നത്. ഇതിന് ഏഴ് ദിവസങ്ങള്‍ക്ക് ശേഷം സുശാന്ത്‌ ആത്മഹത്യ ചെയ്തു.

ബോളിവുഡ് നടന്‍ സുശാന്ത് സിങ് രാജ്പുത്തിന്റെ മരണത്തിലെ ദുരൂഹതകള്‍ അവസാനിച്ചിട്ടില്ല. ഇപ്പോഴിതാ ഈ അന്വേഷണത്തിലെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. സുശാന്തിന്റെ കാമുകിയും നടിയുമായ റിയയ്ക്ക് എതിരെ ആരോപണവുമായി നടന്റെ കടുംബം രംഗത്ത് എത്തിയിരുന്നു. അതെല്ലാം വ്യാജമാണെന്ന് റിയ പറഞ്ഞിരുന്നു. എന്നാല്‍ ഇപ്പോള്‍ വരുന്ന തെളിവുകള്‍ പ്രകാരം റിയയ്ക്ക് കുരുക്ക് മുറുകുകയാണ്.

സുശാന്തിന്റെ മരണത്തിന് തൊട്ടുമുന്‍പുള്ള ദിവസങ്ങളില്‍ റിയ നടത്തിയ ചില ഫോണ്‍ വിളികള്‍ സംബന്ധിച്ച വിവരങ്ങളാണ് പുറത്തുവരുന്നത്. റിയയും പ്രമുഖ സംവിധായകന്‍ മഹേഷ് ഭട്ടും ഈ ദിവസങ്ങളില്‍ നിരവധി തവണ ഫോണിലൂടെ ബന്ധപ്പെട്ടിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.

ജൂണ്‍ എട്ടാം തിയതി മുതല്‍ പതിമൂന്നാം തിയതി വരെ 16 തവണയാണ് ഇരുവരും തമ്മില്‍ ഫോണില്‍ ബന്ധപ്പെട്ടത്. കൂടാതെ സുശാന്തിന്റെ മുന്‍ മാനേജര്‍ ദിഷ ആത്മഹത്യ ചെയ്ത ജൂണ്‍ എട്ടാം തിയതിയാണ് റിയ നടന്റെ വീട്ടില്‍ നിന്ന് താമസം മാറുന്നത്. ഇതിന് ഏഴ് ദിവസങ്ങള്‍ക്ക് ശേഷം സുശാന്ത്‌ ആത്മഹത്യ ചെയ്തു. റിയയുടെ നികുതി തിരിച്ചടവിലും വൈരുദ്ധ്യം കണ്ടെത്തിയിട്ടുണ്ട്. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെ ഉദ്ധരിച്ച്‌ ടൈംസ് നൗ ആണ് ഈ വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്തത്.

Related Articles

Post Your Comments


Back to top button