GeneralLatest NewsMollywood

ഊണും ഉറക്കവും ഉപേക്ഷിച്ച് പ്രവര്‍ത്തിക്കുന്ന ആംബുലൻസ് ഡ്രൈവർമാരുടെ ജീവിതവുമായി ‘അരികത്ത്’

കൊറോണ വൈറസിനെതിരെ പോരാടുന്ന, ആരോഗ്യ പ്രവർത്തകർ, പോലീസ് സേന, സാമൂഹ്യ പ്രവർത്തകർ എന്നിവർക്ക് ഒപ്പം, കുടുംബം പോലും ഉപേക്ഷിച്ച്, പ്രവർത്തിച്ചവരാണ് ആംബുലൻസ് ഡ്രൈവർമാർ.

കോവിഡ് 19-ന്റെ വ്യാപനഘട്ടത്തിൽ, ജനങ്ങൾക്കു വേണ്ടി, ഊണും ഉറക്കവും ഉപേക്ഷിച്ച് പ്രവർത്തിച്ചവരാണ് ആംബുലൻസ് ഡ്രൈവർമാർ. ആദ്യമായി ഇവരുടെ ജീവിത കഥയുമായി ഒരു ചിത്രം വരുന്നു. അരികത്ത് എന്ന് പേരിട്ട ഈ ചിത്രം ഗുഡ്നെസ് ടി.വിയാണ് നിർമ്മിക്കുന്നത്.

അജിവർക്കല കഥയും സംവിധാനവും നിര്‍വ്വഹിക്കുന്ന ഈ ചിത്രത്തില്‍ അൻസിൽ, കെ.പി.എ.സി ലളിത, ഔസേപ്പച്ചൻ കാടുകുറ്റി എന്നിവർ പ്രധാന വേഷത്തിലെത്തുന്നു .
കൊറോണ വൈറസിനെതിരെ പോരാടുന്ന, ആരോഗ്യ പ്രവർത്തകർ, പോലീസ് സേന, സാമൂഹ്യ പ്രവർത്തകർ എന്നിവർക്ക് ഒപ്പം, കുടുംബം പോലും ഉപേക്ഷിച്ച്, പ്രവർത്തിച്ചവരാണ് ആംബുലൻസ് ഡ്രൈവർമാർ. ഇവരുടെ കഥ, ഹൃദയത്തിൽ തട്ടുന്ന രീതിയിലാണ് അരികത്ത് അവതരിപ്പിച്ചത്. പലരും അവഗണിച്ച, ആംബുലൻസ് ഡ്രൈവർമാരുടെ കഥ പ്രേക്ഷകർ ഏറ്റെടുത്തുക്കഴിഞ്ഞു.

ഗുഡ്നെസ് ടി.വി നിർമ്മിക്കുന്ന അരികത്ത്, അജിവർക്കല കഥ, സംവിധാനം നിർവ്വഹിക്കുന്നു. തിരക്കഥ, സംഭാഷണം – വി .അർ.പുരം ചന്ദ്രശേഖരൻ, ക്യാമറ – ജോസ് ആലപ്പി, എഡിറ്റിംഗ് – മിഥുൻ ഗർവാസീസ്, മേക്കപ്പ് -സൂരജ്, പി.ആർ.ഒ- അയ്മനം സാജൻ
അൻസിൽ, കെ.പി.എ.സി.ലളിത,ഔസേപ്പച്ചൻ കാടുകുറ്റി, ജോഷി കൊരട്ടി, എം.കെ.പോറ്റി, ഹാപ്പി ബൈജു ,ചന്ദ്രശേഖരൻ, ബാബു, ദേവസ്സി, ദിനേശ് എന്നിവർ അഭിനയിക്കുന്നു.

shortlink

Related Articles

Post Your Comments


Back to top button