CinemaGeneralLatest NewsNEWS

ചേട്ടന്റെ പാട്ടിനും എന്റെ ട്രെയിലറിനും റെക്കോഡ് ഡിസ്‌ലൈക്ക് ആണല്ലോ; സ്വയം ട്രോളി ഒമർ ലുലു

സുശാന്തിനോടുള്ള ആദരവ് ആയി ട്രെയ്‌ലര്‍ ഡിസ്‌ലൈക്ക് ചെയ്യൂ എന്നാണ് സഡക് 2വിനെതിരെ പ്രചരിക്കുന്നത്

ട്രെയ്‌ലര്‍ എത്തി 24 മണിക്കൂറിനുള്ളില്‍ അമ്പത് ലക്ഷത്തിന് മേല്‍ ഡിസ്‌ലൈക്ക് നേടിയിരിക്കുകയാണ് ആലിയ ഭട്ടിന്റെ പുതിയ ചിത്രം ‘സഡക് 2’വിന്റെ ട്രെയ്‌ലര്‍. സുശാന്ത് സിംഗ് രാജ്പുത്തിന്റെ മരണത്തിന് ശേഷം ഉയര്‍ന്ന വിവാദങ്ങളാണ് സിനിമക്കെതിരായി ഉയര്‍ന്ന പുതിയ ഡിസ്‌ലൈക്ക് കാമ്പയിനു പിന്നില്‍. ഈ സാഹചര്യത്തില്‍ സംവിധായകന്‍ ഒമര്‍ ലുലു പങ്കുവെച്ച ട്രോളാണ് വൈറലാകുന്നത്.

സംവിധായകൻ ഒമറിന്റെ ‘ഒരു അഡാറ് ലവ്’ എന്ന സിനിമയിലെ ഗാനങ്ങള്‍ക്ക് നേരെയും ഇതുപോലെ ഡിസ്‌ലൈക്ക് കാമ്പയിന്‍ നടന്നിരുന്നു. ചിത്രത്തിലെ ഫ്രീക്ക് പെണ്ണേ എന്ന ഗാനത്തിന് ഡിസ്‌ലൈക്കുകളുടെ പെരുമഴയായിരുന്നു. സഡക് 2വിന്റെ ട്രെയ്‌ലറിന് കിട്ടിയ ഡിസ്‌ലൈക്കിന്റെയും ഫ്രീക്ക് പെണ്ണിനും കിട്ടിയ ഡിസ്‌ലൈക്കിന്റെയും സ്‌ക്രീന്‍ ഷോട്ട് പങ്കുവെച്ചുള്ള ട്രോളാണ് ഒമര്‍ ലുലു പങ്കുവെച്ചിരിക്കുന്നത്.

അന്തരിച്ച സുശാന്തിനോടുള്ള ആദരവ് ആയി ട്രെയ്‌ലര്‍ ഡിസ്‌ലൈക്ക് ചെയ്യൂ എന്നാണ് സഡക് 2വിനെതിരെ പ്രചരിക്കുന്നത്. യൂട്യൂബിലെ ഏറ്റവും കൂടുതല്‍ ഡിസ്‌ലൈക്ക് ചെയ്ത വീഡിയോ ആക്കണം ഇത് എന്നുള്ള കമന്റുകളും ട്രെയിലറിന് ലഭിക്കുന്നുണ്ട്. ബോളിവുഡിലെ സ്വജനപക്ഷപാതത്തിന്റെ വക്താക്കള്‍ എന്ന പേരില്‍ മഹേഷ് ഭട്ട് മകള്‍ ആലിയ ഭട്ട്, കരണ്‍ ജോഹര്‍ എന്നിവര്‍ക്കെതിരെ ആരോപണവുമായി കങ്കണ അടക്കമുള്ള താരങ്ങളും സിനിമാപ്രേമികളും രംഗത്തു എത്തിയിരുന്നു.

shortlink

Related Articles

Post Your Comments


Back to top button