CinemaGeneralMollywoodNEWS

ഞാന്‍ നസീര്‍ സാറിനെ വിട്ടു, പിന്നെ എന്‍റെ പത്ത് സിനിമകളിലെ നായകന്‍ മധുവായിരുന്നു: നസീറുമായി നിലനിന്നിരുന്ന കലഹത്തെക്കുറിച്ച് ശ്രീകുമാരന്‍ തമ്പിയുടെ തുറന്നു പറച്ചില്‍

പിന്നെ എന്റെ പത്ത് സിനിമകളില്‍ നായകന്‍ മധുവാണ്

എപ്പോഴും താന്‍ ആത്മവിമര്‍ശനം നടത്താറുണ്ടെന്നും അപ്പോള്‍ താന്‍ ആരോടെങ്കിലും തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ സ്വയം ഒരു കുറ്റവാളിയായി തന്നെ കരുതുമെന്നും മലയാള സിനിമയിലെ മഹാ പ്രതിഭ ശ്രീകുമാരന്‍ തമ്പിയുടെ തുറന്നു പറച്ചില്‍. മലയാളത്തിന്റെ നിത്യഹരിത നായകന്‍ പ്രേം നസീറുമായി പിണക്കമുണ്ടായതിനെക്കുറിച്ചും ശേഷം അദ്ദേഹവുമായി ഇണങ്ങിയപ്പോള്‍ പ്രേം നസീര്‍ പറഞ്ഞ വാക്കുകള്‍ തനിക്ക് വലിയ തിരിച്ചറിവ് ഉണ്ടാക്കിയതിനെക്കുറിച്ചും ഒരു ടെലിവിഷന്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവേ ശ്രീകുമാരന്‍ തമ്പി പറയുന്നു.

‘എന്റെ ഒരു ഗുണം എന്ന് പറയുന്നത് ഞാന്‍ ഒരു ആത്മവിമര്‍ശകന്‍ കൂടിയാണ്. ഞാന്‍ ചെയ്യുന്നത് എല്ലാം ശരി ആണോ എന്ന് ഞാന്‍ ചോദിക്കാറുണ്ട് അപ്പോള്‍ ഞാന്‍ എന്നെ തന്നെ കുറ്റവാളിയായിട്ടു കാണാറുണ്ട്. നസീര്‍ സാറുമായി പിണങ്ങിയപ്പോള്‍ ഞാന്‍ നേരെ പോയത് മധുവിന്റെ അടുത്തേക്കാണ്. പിന്നെ എന്റെ പത്ത് സിനിമകളില്‍ നായകന്‍ മധുവാണ്. പിന്നെ നസീര്‍ സാറുമായി പിണക്കം മാറിയപ്പോള്‍ ജയന്‍ നായകനായ എന്റെ ‘നായാട്ട്’ എന്ന സിനിമയില്‍ അദ്ദേഹം സെക്കന്റ് ഹീറോയായി അഭിനയിക്കാന്‍ തയ്യാറായി. അപ്പോള്‍ ഞാന്‍ നസീര്‍ സാറിനോട് പറയുന്നു. ‘ഇതില്‍ ജയന്‍ ആണ് നായകന്‍ പക്ഷേ സാറിനു പ്രധാനപ്പെട്ട വേഷമാണ് ഞാന്‍ സാറിന് വേണ്ടി കൂടുതല്‍ രംഗങ്ങള്‍ കൊണ്ട് വരുന്നുണ്ടെന്ന് പറഞ്ഞു’ അപ്പോള്‍ അദ്ദേഹം പറഞ്ഞ ഉത്തരം കേട്ടപ്പോള്‍ എനിക്ക് എന്നോട് പുച്ഛം തോന്നി. നസീര്‍ സാര്‍ പറഞ്ഞത് ഇതാണ് ‘എനിക്ക് കുഴപ്പമില്ല എനിക്ക് എങ്ങനെയെങ്കിലും തമ്പിയുടെ ക്യാമ്പിലേക്ക് മടങ്ങി വരണം’ അങ്ങനെ ഒരു മെഗാ സ്റ്റാര്‍ പറയുക എന്നത് വലിയ കാര്യമാണ്.

shortlink

Related Articles

Post Your Comments


Back to top button