CinemaGeneralLatest NewsNEWS

ഈ വേദന എനിക്ക് മനസിലാകും.. നിങ്ങൾ കരുത്തനാണ് ; പ്രിയപ്പെട്ട സഞ്ജയ് ദത്തിന് ആശംസയുമായി യുവരാജ്

ശ്വാസതടസ്സത്തെ തുടര്‍ന്ന് സഞ്ജയ് ദത്തിനെ രണ്ട് ദിവസങ്ങള്‍ക്ക് മുമ്പ് ലീലാവതി ആശുപത്രിയില്‍ പ്രവേശിപ്പിരുന്നു

പ്രശസ്ത ബോളിവുഡ് താരം സഞ്ജയ് ദത്തിന് ശ്വാസകോശാർബുദം സ്ഥിരീകരിച്ചത് വലിയ ഞെട്ടലോടെയാണ് സിനിമാലോകം കേട്ടത്. ഇപ്പോഴിതാ നടൻ എത്രയും വേ​ഗം രോ​ഗമുക്തനായി തിരികെ വരാൻ ആശംസയുമായി എത്തിയിരിക്കുകയാണ് ക്രിക്കറ്റ് താരം യുവരാജ് സിംഗ്.

എല്ലായ്പ്പോഴും നിങ്ങൾ എപ്പോഴും ഒരു പോരാളിയായിരുന്നു ഈ ഘട്ടവും മറികടക്കും എന്ന് യുവരാജ് സഞ്ജയ് ദത്തിനോട് പറഞ്ഞു. നിങ്ങൾ എപ്പോഴും ഒരു പോരാളിയായിരുന്നു.. ഇപ്പോഴുണ്ടാകുന്ന ഈ വേദന എനിക്ക് മനസിലാകും. പക്ഷെ നിങ്ങള്‍ കരുത്തനാണ്… ഈ ഘട്ടവും മറികടക്കും.

കൂടാതെ , വേഗം രോഗമുക്തനായെത്താൻ പ്രാർഥനകളും ആശംസകളും” യുവരാജ് ട്വീറ്റ് ചെയ്തു. ശ്വാസതടസ്സത്തെ തുടര്‍ന്ന് സഞ്ജയ് ദത്തിനെ രണ്ട് ദിവസങ്ങള്‍ക്ക് മുമ്പ് ലീലാവതി ആശുപത്രിയില്‍ പ്രവേശിപ്പിരുന്നു. കോവിഡ് ഫലം നെഗറ്റീവാണെന്നും മറ്റ് കുഴപ്പങ്ങളൊന്നും ഇല്ലെന്നും സഞ്ജയ് ആരാധകരുമായി പങ്കുവെച്ചിരുന്നു. സഡക് 2 ആണ് സഞ്ജയ് ദത്തിന്റെ റിലീസിനൊരുങ്ങുന്ന ഏറ്റവും പുതിയ ചിത്രം. മഹേഷ് ഭട്ട് സംവിധാനം ചെയ്ത ചിത്രം ഡിസ്നി പ്ലസ് ഹോട്സ്റ്റാര്‍ പ്ലാറ്റ്ഫോമിലാണ് റിലീസ് ചെയ്യുന്നത്. കെജിഎഫ് 2 ആണ് സഞ്ജയുടെ അണിയറയില്‍ ഒരുങ്ങുന്ന മറ്റൊരു സിനിമ. സഞ്ജയുടെ ജന്മദിനത്തില്‍ ചിത്രത്തിലെ ക്യാരക്ടര്‍ പോസ്റ്റര്‍ റിലീസ് ചെയ്തിരുന്നു.

shortlink

Related Articles

Post Your Comments


Back to top button