CinemaGeneralLatest NewsMollywoodNEWS

”മനോഹരമായ സിനിമ, മനോഹരമായ സംവിധാനം, മികച്ച കാസ്റ്റിംഗ്”; കുമ്പളങ്ങി നൈറ്റ്‌സ് ​ഗംഭീരമെന്ന് ബോളിവുഡ് താരസുന്ദരി

‘ചെരാതുകള്‍ കൊണ്ടു വരുന്ന സന്തോഷം’ എന്നാണ് സിത്താര ഇതിനെക്കുറിച്ച് പറഞ്ഞത്.

മലയാളത്തിലെ മികച്ച ചിത്രങ്ങളിലൊന്നായ കുമ്പളങ്ങി നൈറ്റ്‌സ് സിനിമയെ പ്രശംസിച്ച് ബോളിവുഡ് താരം അനുഷ്‌ക്ക ശര്‍മ്മ. ”മനോഹരമായ സിനിമ, മനോഹരമായ സംവിധാനം, മികച്ച കാസ്റ്റിംഗ്” എന്നാണ് അനുഷ്‌ക്ക ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയായി പങ്കുവച്ചിരിക്കുന്നത്.

സംവിധായകന്‍ മധു സി. നാരയണനെയും പോസ്റ്റില്‍ ടാഗ് ചെയ്തിട്ടുണ്ട്. കൂടാതെ ദിവസം ചിത്രത്തിലെ ‘ചെരാതുകള്‍ തോറും’ എന്ന ഗാനം മാസ്റ്റര്‍ പീസാണെന്ന് ബോളിവുഡ് ഗായകന്‍ അര്‍ജിത്ത് സിങ് പറഞ്ഞിരുന്നു.

ഗാനം ആലപിച്ച സിതാര ഇതിന് മറുപടിയുമായി രംഗത്തെത്തിയിരുന്നു. ‘ചെരാതുകള്‍ കൊണ്ടു വരുന്ന സന്തോഷം’ എന്നാണ് സിത്താര ഇതിനെക്കുറിച്ച് പറഞ്ഞത്.

shortlink

Related Articles

Post Your Comments


Back to top button