GeneralLatest NewsMollywood

മോഹന്‍ലാലിന്റെ ഹിറ്റ് ചിത്രം ദേവാസുരം പിറവിയെടുക്കാന്‍ കാരണം സീമ; രണ്ടു കൊല്ലത്തേക്ക് ഡേറ്റ് ഇല്ലെന്നു പറഞ്ഞ മോഹന്‍ലാല്‍ രണ്ടു സിനിമകള്‍ മാറ്റിവച്ചു ചെയ്തു!!

നായകനെ കിട്ടികഴിഞ്ഞപ്പോള്‍ പിന്നെ പണമായിരുന്നു പ്രധാന പ്രശ്‌നം. ആ സമയത്ത് ആണ് സീമ മുന്നോട്ടു വന്നത്.

മലയാള സിനിമയിലെ താരരാജാവായി മാറിയ മോഹന്‍ലാലിന്റെ എക്കാലത്തെയും ഹിറ്റ് ചിത്രങ്ങളില്‍ ഒന്നാണ് ദേവാസുരം. ഈ ചിത്രം പിറവിയെടുക്കാന്‍ കാരണം അന്നത്തെ ലേഡി സൂപ്പര്‍സ്റ്റാര്‍ സീമയാണെന്ന് സംവിധായകന്‍ ഐ.വി. ശശി ഒരിക്കല്‍ പറഞ്ഞു. ഒരു ചാനല്‍ ഷോയില്‍ അതിഥിയായെത്തിയപ്പോഴാണ് ദേവാസുരവും സീമയും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് അദ്ദേഹം പങ്കുവച്ചത്.

കള്ളനും പോലീസും എന്ന സിനിമയുടെ വലിയ പരാജയത്തെതുടര്‍ന്ന് സാമ്ബത്തികമായി തകര്‍ന്നു നില്‍ക്കുകയായിരുന്നു നിര്‍മാതാവ് അനുഗ്രഹ വി.ബി.കെ. മേനോന്‍. ആ സമയത്താണ് തിരക്കഥാകൃത്ത് രഞ്ജിത് ദേവാസുരത്തിന്റെ കഥ മേനോനോടും ഐ. വി.ശശിയോടും പറയുന്നത്. കഥകേള്‍ക്കുമ്പോള്‍ നടന്‍ മുരളിയെയായിരുന്നു ഐ. വി. ശശി മംഗലശേരി നീലകണ്ഠന്റെ വേഷമിടാന്‍ മനസ്സില്‍ കണ്ടത്. എന്നാല്‍ കഥ കേട്ടയുടന്‍ മേനോന്‍ പറഞ്ഞു ഇത് മോഹന്‍ലാല്‍ ചെയ്യേണ്ട സിനിമയാണ്. നീലകണ്ഠനെ അനശ്വരമാക്കാന്‍ ലാലിനെ കൊണ്ട് സാധിക്കും.

മോഹന്‍ലാലിന്റെ അടുത്ത ഈ കഥയും ആയി ചെല്ലുമ്ബോള്‍ രണ്ടു കൊല്ലത്തേക്ക് അദ്ദേഹത്തിന് ഡേറ്റ് ഇല്ലെന്നായിരുന്നു ആദ്യം പറഞ്ഞത്. എന്നാല്‍ കഥ കേട്ടയുടന്‍ രണ്ടു സിനിമകള്‍ മാറ്റിവെച്ചു കൊണ്ട് ദേവാസുരത്തിനായി മോഹന്‍ലാല്‍ തന്റെ ഡേറ്റ് നല്‍കി. നായകനെ കിട്ടികഴിഞ്ഞപ്പോള്‍ പിന്നെ പണമായിരുന്നു പ്രധാന പ്രശ്‌നം. ആ സമയത്ത് ആണ് സീമ മുന്നോട്ടു വന്നത്. ദേവാസുരം തുടങ്ങുവാനുള്ള പണം നിര്‍മാതാവിന് അന്ന് നല്‍കി സഹായിച്ചത് സീമയായിരുന്നു.

shortlink

Related Articles

Post Your Comments


Back to top button