CinemaGeneralMollywoodNEWS

മമ്മൂട്ടി സിനിമയിലെ കോപ്പിയടി വിവാദം: പ്രിയദര്‍ശന്‍ മനപൂര്‍വ്വം എന്നെ കൊണ്ട് ചെയ്യിപ്പിച്ച കാര്യം, സത്യം വെളിപ്പെടുത്തി ഔസേപ്പച്ചന്‍

പെട്ടന്ന് ആ കഥാപാത്രത്തെ ജനങ്ങളിലേക്ക് കമ്മ്യൂണിക്കേറ്റ് ചെയ്യാന്‍ വേണ്ടിയാണ് അങ്ങനെയൊരു കടമെടുപ്പ് നടത്തിയത്

മലയാള സിനിമയില്‍ മ്യൂസിക് ഇന്‍സ്ട്രമെന്റ്സ് വളരെ ഭംഗിയായി ഉപയോഗിക്കുന്ന സംഗീത സംവിധായകനാണ് ഔസേപ്പച്ചന്‍. വയലിന്‍ ഈണങ്ങളുടെ സുല്‍ത്താന്‍ എന്ന് വിശേഷിപ്പിക്കുന്ന ഔസേപ്പച്ചന്‍ ചില സിനിമാ ഗാനങ്ങളുമായി ബന്ധപ്പെട്ട കോപ്പിയടി ആരോപണത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. അവയില്‍ ഏറ്റവും പ്രധാനമായ ഗാനമായിരുന്നു ‘ഞാനൊരു പാട്ട് പാടാം’ എന്ന പ്രിയദര്‍ശന്‍ – മമ്മൂട്ടി ചിത്രത്തിലെ ഗാനം. ആ ഗാനത്തിന്റെ ആദ്യ ലൈന്‍ ഒരു പ്രശസ്ത ഹിന്ദി ഗാനവുമായി സാമ്യം ഉണ്ടെന്ന ആരോപണം അന്ന് നിലനിന്നിരുന്നു. അത് പ്രിയദര്‍ശന്‍ ബോധപൂര്‍വ്വം തന്നെ കൊണ്ട് ചെയ്യിപ്പിച്ചതാണ് എന്ന് തുറന്നു പറയുകയാണ് ഔസേപ്പച്ചന്‍.

‘മേഘം സിനിമയിലെ ഞാനൊരു പാട്ട് പാടാം എന്ന ഗാനം അതിന്റെ ആദ്യ ലൈന്‍ ഒരു ഹിന്ദി ഗാനത്തിന്റെ ട്യൂണ്‍ വേണമെന്ന് പ്രിയദര്‍ശന്‍ ബോധപൂര്‍വ്വം പറഞ്ഞതാണ്‌. പക്ഷേ ഞാന്‍ കുറച്ചൊക്കെ എന്റെതായ രീതിയില്‍ അത് മാറ്റിയിട്ടുണ്ട്. കേസ് കൊടുക്കാന്‍ കഴിയുന്ന സിമിലാരിറ്റി ഉണ്ടെന്നു പറയാന്‍ കഴിയില്ല. മമ്മൂട്ടിയുടെ കഥാപാത്രത്തിന് വേണമെങ്കില്‍ ഹിന്ദി ഗാനം പാടിയിട്ട് മലയാളത്തിലേക്ക് പോകാമായിരുന്നു അങ്ങനെയായിരുന്നുവെങ്കില്‍ ഈ ആരോപണം ഇത്രത്തോളം പ്രസക്തമാകില്ലായിരുന്നു. പെട്ടന്ന് ആ കഥാപാത്രത്തെ ജനങ്ങളിലേക്ക് കമ്മ്യൂണിക്കേറ്റ് ചെയ്യാന്‍ വേണ്ടിയാണ് അങ്ങനെയൊരു കടമെടുപ്പ് നടത്തിയത്. കഥാപാത്രത്തെ പ്രേക്ഷകര്‍ക്ക് പെട്ടെന്ന് ഉള്‍ക്കൊള്ളാന്‍ ചെയ്ത ഒരു ഈസി മാര്‍ഗമായിരുന്നു സംവിധായകന്റെ തീരുമാനത്തിന് പിന്നില്‍ ഈ കാര്യം എന്നോട് പറയാന്‍ പ്രിയദര്‍ശന് മടിയുണ്ടായിരുന്നു. ‘ഞാനൊരു പാട്ട് പാടാം’ എന്ന വരി നല്‍കിയപ്പോള്‍ തന്നെ എനിക്കത് മനസിലായി. പ്രിയദര്‍ശനോട് അതൊരു ഹിറ്റ് ഹിന്ദി ഗാനത്തിന്റെ ട്യൂണ്‍ ആണെന്ന് പറഞ്ഞപ്പോള്‍ അങ്ങനെ ഒന്നും ഇല്ലെന്ന മറുപടിയാണ്‌ കിട്ടിയത്. അതിനെ ഞാനൊരു തമാശ ആയിട്ട് മാത്രമേ എന്നും കണ്ടിട്ടുള്ളൂ’. ഔസേപ്പച്ചന്‍ പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button