എന്റെ അധ്യാപകനാണ്, മെന്ററാണ്.. ഒരു സൂപ്പര്‍ഹീറോയെക്കാള്‍ വലിയ സാന്നിധ്യമാണ്; അസ്‌കര്‍ അലിയുടെ കുറിപ്പ്

സിനിമ സ്വപ്നം കാണാനും സംസാരിക്കാനും സിനിമയ്ക്കു വേണ്ടി ജീവിക്കാനും എന്നെ പഠിപ്പിച്ച വ്യക്തിയാണ്.

മലയാളത്തിന്റെ പ്രിയനടന്‍ ആസിഫ് അലി സിനിമയില്‍ അരങ്ങേറ്റം കുറിച്ചിട്ട് 11 വര്‍ഷം. 2009 ആഗസ്റ്റ് 14ന് ആണ് ആസിഫ് ആദ്യമായി ഭിനയിച്ച ശ്യാമപ്രസാദ് ചിത്രം ഋതു പ്രദര്‍ശനത്തിനു എത്തിയത്. ആസിഫ് അലിയുടെഈ സ്‌പെഷ്യല്‍ ദിനത്തില്‍ സഹോദരനും നടനുമായ അസ്‌കര്‍ അലി പങ്കുവച്ച കുറിപ്പ് ശ്രദ്ധ നേടുന്നു. തന്നെ സിനിമ സ്വപ്നം കാണാനും അതിനുവേണ്ടി ജീവിക്കാനും പഠിപ്പിച്ചത് ആസിഫാണ് എന്നാണ് പറയുന്നത്. അപ്പുക്കായ്ക്ക് കരിയറില്‍ ഇനിയുമിനിയും വിജയങ്ങളുണ്ടാകട്ടെയെന്നും അസ്‌കര്‍ കുറിച്ചു.

അസ്‌കര്‍ അലിയുടെ കുറിപ്പ് വായിക്കാം

‘ഈ ദിവസം അന്ന് തീയേറ്ററില്‍ അബ്ബയ്ക്കും ഉമ്മയ്ക്കും അരികിലിരുന്ന് ഋതു കാണുന്നതാണ് എനിക്കോര്‍മ്മ വരുന്നത്. എന്റെ കണ്ണുകളിലെ ആകാംക്ഷയും ഉത്സാഹവുമെല്ലാം ഞാന്‍ ഓര്‍ക്കുന്നു. നിങ്ങള്‍ക്കരികില്‍ നിന്ന് നിങ്ങളുടെ വിജയവും വഴിത്തിരിവുകളുമെല്ലാം കടല്‍ത്തിരമാലകള്‍ ആസ്വദിക്കുന്ന കൊച്ചുകുട്ടിയെന്ന പോലെ ഞാന്‍ ആസ്വദിക്കുകയായിരുന്നു. എന്റെ അധ്യാപകനാണ്, മെന്ററാണ്.. ഒരു സൂപ്പര്‍ഹീറോയെക്കാള്‍ വലിയ സാന്നിധ്യമാണ്. സിനിമ സ്വപ്നം കാണാനും സംസാരിക്കാനും സിനിമയ്ക്കു വേണ്ടി ജീവിക്കാനും എന്നെ പഠിപ്പിച്ച വ്യക്തിയാണ്. അപ്പുക്കാ.. കരിയറില്‍ ഇനിയുമിനിയും വിജയങ്ങളുണ്ടാകട്ടെ… ഇക്ക നല്‍കുന്ന സ്‌നേഹം ആസ്വദിക്കാനും കൂടെ ചേര്‍ന്നുനില്‍ക്കാനും തന്നെയാണ് ഞാന്‍ ആഗ്രഹിക്കുന്നത്. ആസിഫ് അലിയുടെ ഏറ്റവും വലിയ ആരാധകന്‍’

Share
Leave a Comment