CinemaGeneralLatest NewsNEWS

നിലവിൽ മലയാള സിനിമകൾക്ക് എന്ത് സുരക്ഷിതത്വമാണുള്ളത്?? പൈറസി പോയത് ഏത് സ്റ്റുഡിയോയിൽ നിന്ന്?

പൈറസി പോയത് ഏത് സ്റ്റുഡിയോയില്‍ നിന്നാണെന്ന് നിര്‍മ്മാതാവ് ആന്റോ ജോസഫ് വെളിപ്പെടുത്തണം എന്നും ഷിബു ജി സുശീലന്‍

ടൊവിനോ നായകനായെത്തുന്ന കിലോമീറ്റേഴ്‌സ് ആന്‍ഡ് കിലോമീറ്റേഴ്‌സ് സിനിമയുടെ വ്യാജപതിപ്പ് പുറത്തുവന്നത് ഏത് സ്റ്റുഡിയോയില്‍ നിന്നാണെന്ന് അന്വേഷിക്കണം എന്ന് നിര്‍മ്മാതാവും ഫെഫ്ക പ്രതിനിധിയുമായ ഷിബു ജി സുശീലന്‍ ആവശ്യപ്പെട്ടു.

ഇത്തരത്തിൽ പൈറസി പോയത് ഏത് സ്റ്റുഡിയോയില്‍ നിന്നാണെന്ന് നിര്‍മ്മാതാവ് ആന്റോ ജോസഫ് വെളിപ്പെടുത്തണം എന്നും ഷിബു ജി സുശീലന്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ച പോസ്റ്റില്‍ വ്യക്തമാക്കി.

തങ്ങൾ നൽകിയ ചിത്രത്തിന്റെ പൈറസി പോയ സ്റ്റുഡിയോക്കെതിരെ അന്വേഷണം നടത്തണമെന്നാണ് ഷിബു ജി സുശീലന്‍ പറയുന്നത്. പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെ ജനറല്‍ സെക്രട്ടറി എന്ന നിലയില്‍ സിനിമ ചോര്‍ന്ന സ്റ്റുഡിയോ ഏതാണെന്ന് വെളിപ്പെടുത്തേണ്ടത് ആന്റോ ജോസഫിന്റെ ബാധ്യതയാണെന്നും നിര്‍മ്മാതാവ് പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button