BollywoodCinemaGeneralLatest NewsNEWS

ബോളിവുഡ് സൂപ്പർ താരം സെയിഫിന് ഇന്ന് അൻപതാം പിറന്നാൾ; പ്രിയതമക്ക് നെറുകയിൽ സ്നേഹചുംബനം

എന്റെ ജീവിതത്തിലെ പ്രകാശത്തിന് പിറന്നാള്‍ ആശംസകള്‍ എന്നാണ് വിഡിയോയ്‌ക്കൊപ്പം കരീന കുറിച്ചിരിക്കുന്നത്

ബോളിവുഡ് സൂപ്പർ താരം നടന്‍ സെയിഫ് അലി ഖാന്റെ 50-ാം പിറന്നാള്‍ ആഘോഷങ്ങളുടെ വിശേഷങ്ങള്‍ പങ്കുവച്ചിരിക്കുകയാണ് നടിയും ഭാര്യയുമായ കരീന കപൂര്‍. പിറന്നാള്‍ കേക്ക് മുറിക്കുന്ന സമയം പകര്‍ത്തിയ വിഡിയോയാണ് കരീന പുറത്തുവിട്ടിരിക്കുന്നത്

പ്രിയതമ കരീനയുടെ നെറുകയില്‍ ചുംബിക്കുന്ന സെയിഫിനെ വിഡിയോയില്‍ കാണാം. എന്റെ ജീവിതത്തിലെ പ്രകാശത്തിന് പിറന്നാള്‍ ആശംസകള്‍ എന്നാണ് വിഡിയോയ്‌ക്കൊപ്പം കരീന കുറിച്ചിരിക്കുന്നത്.

എന്നാൽ കഴിഞ്ഞ ആഴ്ചയാണ് രണ്ടാമത്തെ കുഞ്ഞിനായുള്ള കാത്തിരിപ്പിലാണ് താനും സെയിഫുമെന്ന് കരീന അറിയിച്ചത്‌. ഇതിനുപിന്നാലെയാണ് പിറന്നാള്‍ ആഘോഷങ്ങളുടെ വിശേഷങ്ങളും സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്. കരീനയുടെ സഹോദരി കരിഷ്മയും ആഘോഷങ്ങളില്‍ പങ്കുചേർന്നിരുന്നു.

shortlink

Related Articles

Post Your Comments


Back to top button