CinemaGeneralLatest NewsMollywoodNEWS

ആവേശത്തോടെ മലയാളികൾ; വയലാർ രാമവർമ്മയുടെ ജീവിതം വെള്ളിത്തിരയിലേക്കെത്തുന്നു

‘ബാല്യകാലസഖി’ക്ക് ചലച്ചിത്രഭാഷ്യം ഒരുക്കിയ പ്രമോദ് പയ്യന്നൂരാണ് ഈ ചിത്രത്തിന്‍റെയും തിരക്കഥയും സംവിധാനവും

വയലാർ രാമവർമ്മയുടെ ജീവിതം സിനിമയാകുന്നു. മമ്മൂട്ടിയെ കേന്ദ്രകഥാപാത്രമാക്കി വൈക്കം മുഹമ്മദ് ബഷീറിന്‍റെ ‘ബാല്യകാലസഖി’ക്ക് ചലച്ചിത്രഭാഷ്യം ഒരുക്കിയ പ്രമോദ് പയ്യന്നൂരാണ് ഈ ചിത്രത്തിന്‍റെയും തിരക്കഥയും സംവിധാനവും നിർവ്വഹിക്കുന്നത്.

ലൈൻ ഓഫ് കളേഴ്‌സിന്‍റെ ബാനറിൽ അരുൺ എം.സി.യും സലിൽ രാജും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. മൂന്ന് കാലഘട്ടങ്ങളിലൂടെ കടന്നു പോകുന്ന വയലാറിന്റെ ജീവിതമാണ് സിനിമയുടെ ആധാരം. ബയോപിക്ക് സ്വഭാവത്തിലാണ് ചിത്രം എത്തുന്നത്. 250- ലേറെ സിനിമകൾക്കായി 1500- ലധികം ഗാനങ്ങൾ, 150- ലേറെ നാടക ഗാനങ്ങൾ, നൂറിലേറെ കവിതകൾ വയലാർ മലയാളത്തിന് സമ്മാനിച്ചിട്ടുണ്ട്.

കൂടാതെ മലയാളത്തിലെ തന്നെ പല മുൻനിര അഭിനേതാക്കളും സാങ്കേതിക പ്രവർത്തകരും ചിത്രത്തിൽ ഉണ്ടാവുമെന്നാണ് അണിയറ പ്രവർത്തകർ വ്യക്തമാക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button