GeneralLatest NewsMollywood

എന്‍റെ സ്വാതന്ത്ര്യം ആണ് എനിക്കെല്ലാം; കൊച്ചിയില്‍ അധികമാരും അറിയാത്ത ബീച്ചില്‍ ചാടിത്തിമിര്‍ത്ത് അമല പോള്‍

എന്‍റെ പ്രിയപ്പെട്ടവരുമായി പ്രകൃതിയില്‍ സമയം ചെലവിടുന്നതും എനിക്ക് ഞാനായിത്തന്നെ ഇരിക്കാന്‍ കഴിയുന്നതിനേക്കാളും സന്തോഷം നൽകുന്ന മറ്റൊന്നില്ല.

കൊച്ചിയില്‍ അധികമാരും ശ്രദ്ധിക്കാത്ത ഒരു ബീച്ചില്‍ സ്വാതന്ത്ര്യം ആഘോഷിച്ച് നടി അമല പോള്‍. കൂട്ടുകാര്‍ക്കൊപ്പം മണ്ണുവാരിയെറിഞ്ഞും തിരമാലകള്‍ക്കു മേല്‍ ചാടിത്തിമിര്‍ത്തും ആഘോഷിക്കുന്ന വിഡിയോ പങ്കുവച്ചിരിക്കുകയാണ് നടി

എറണാകുളത്ത് ഗോശ്രീപാലം കണ്ടെയ്നർ റോഡ് വഴി വൈപ്പിൻ പറവൂർ റൂട്ടിൽ പള്ളത്താംകുളങ്ങര ക്ഷേത്രത്തിന് അടുത്തു നിന്നും 2 കിലോമീറ്റർ മാറിയുള്ള കുഴുപ്പള്ളി ബീച്ചിന്റെ സൗന്ദര്യമാണ് വീഡിയോയുടെ പ്രത്യേകത.

”ലോക്ഡൗൺ തുടക്കത്തില്‍ ഞാന്‍ ചെയ്ത ആദ്യകാര്യം ഇതായിരുന്നു. സ്വാതന്ത്ര്യത്തിന്‍റെയും ചലനസ്വാതന്ത്ര്യത്തിന്‍റെയും വില എത്രത്തോളമാണ് എന്നതായിരുന്നു ഈ സമയത്ത് മനസ്സിലാക്കിയ ഏറ്റവും പ്രധാനപ്പെട്ട ഒരു കാര്യം, എന്‍റെ സ്വാതന്ത്ര്യം ആണ് എനിക്കെല്ലാം. എന്‍റെ പ്രിയപ്പെട്ടവരുമായി പ്രകൃതിയില്‍ സമയം ചെലവിടുന്നതും എനിക്ക് ഞാനായിത്തന്നെ ഇരിക്കാന്‍ കഴിയുന്നതിനേക്കാളും സന്തോഷം നൽകുന്ന മറ്റൊന്നില്ല. നിങ്ങൾക്കും എനിക്കും നമ്മുടെ ഹൃദയങ്ങളെ പിന്തുടരാൻ സ്വാതന്ത്ര്യമുണ്ട്. നിങ്ങളുടെ സ്വാതന്ത്ര്യം അറിയുക, നിങ്ങളുടെ അവകാശങ്ങൾ അറിയുക!” സ്വാതന്ത്യ്രദിനത്തില്‍ പങ്കുവച്ച വിഡിയോക്കൊപ്പമുള്ള കുറിപ്പില്‍ അമല പങ്കുവച്ചു

https://www.instagram.com/p/CD6SkQrDxs_/?utm_source=ig_embed

shortlink

Related Articles

Post Your Comments


Back to top button