CinemaGeneralMollywoodNEWS

ലോഹിതദാസ് താങ്കള്‍ സംവിധാനം ചെയ്യരുത്, അന്ന് ഞാന്‍ സൂചന നല്‍കിയിരുന്നു കാരണം പറഞ്ഞു സിബി മലയില്‍

ഒരു പക്ഷേ തൊഴില്‍പരമായി വ്യത്യസ്തമായി അകന്നിരുന്നു വേറെ സിനിമകള്‍ ചെയ്തിട്ടുണ്ടാകാം

മലയാളത്തില്‍ നിരവധി ഹിറ്റ് സിനിമകള്‍ ഒരുക്കിയ കൂട്ടുകെട്ടാണ് സിബി മലയില്‍ ലോഹിതദാസ് ടീം. ലോഹിതദാസ് സിനിമ സംവിധാനം ചെയ്തതിനു ശേഷം സിബി മലയില്‍ എന്ന സംവിധായകന് തിരക്കഥ എഴുതി നല്‍കിയിരുന്നില്ല. പൂര്‍ണ്ണമായും സംവിധാനത്തിലേക്ക് തിരിയുന്നത് നല്ല സൂചനയല്ല എന്ന് താന്‍ ലോഹിതദാസിന് മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്ന് ലോഹിതദാസിന്റെ ഓര്‍മ്മകള്‍ പങ്കുവച്ചു കൊണ്ട് സിബി മലയില്‍ പറയുന്നു.

‘ഒരു സംവിധായകന്‍ എല്ലാ തിരക്കഥാകൃത്തുക്കളെയും അങ്ങനെ അന്ധമായി വിശ്വസിക്കണം എന്നില്ല. പക്ഷേ ലോഹിതദാസിനെ അങ്ങനെ വിശ്വസിക്കാന്‍ എനിക്ക് കഴിയും. കാരണം ലോഹിതദാസ് എന്ന തിരക്കഥാകൃത്ത് എന്റെ മുന്നില്‍ വന്നു എന്റെയടുത്ത് ആദ്യത്തെ തിരക്കഥ പറയുമ്പോള്‍ തുടങ്ങി എന്നിലുണ്ടായ ഒരു വിശ്വാസമുണ്ട്‌ ആ വിശ്വാസത്തിന് ഒരു ഘട്ടത്തില്‍ പ്പോലും കോട്ടം സംഭവിച്ചിട്ടില്ല. അദ്ദേഹം പറയുന്ന കാര്യങ്ങള്‍ എനിക്ക് നൂറ് ശതമാനം വിശ്വാസ യോഗ്യമാണ്. അടിസ്ഥാനപരമായി ഞങ്ങള്‍ മനസ്സ് കൊണ്ട് അകന്നില്ല. ഒരു പക്ഷേ തൊഴില്‍പരമായി വ്യത്യസ്തമായി അകന്നിരുന്നു. വേറെ സിനിമകള്‍ ചെയ്തിട്ടുണ്ടാകാം പക്ഷേ വ്യക്തി എന്ന നിലയില്‍ എന്നെ അറിയാവുന്ന ലോഹിതദാസിനും എനിക്ക് അറിയാവുന്ന ലോഹിതദാസിനും മനസ്സുകള്‍ക്കിടയില്‍ ഒരു അകല്‍ച്ച ഈ നിമിഷം വരെയും ഉണ്ടായില്ല എന്നത് ഞങ്ങള്‍ക്ക് മാത്രം അറിയാവുന്ന ഒരു കാര്യമാണ്. അദ്ദേഹം സംവിധാനത്തിലേക്ക് തിരിയരുതെന്ന് ഞാന്‍ പറഞ്ഞിരുന്നു. അതിന്റെ കാരണം ഇതായിരുന്നു അന്ന് മെയിന്‍ സ്ട്രീം മലയാള സിനിമയിലെ പ്രഥമ എഴുത്തുകാരനാണ്‌ ലോഹിതദാസ്. ആ നിലയില്‍ നിന്ന് സംവിധാനത്തിലേക്ക് കടന്നു വരുമ്പോള്‍ അത് ഒരു പരാജമായി മാറിയാല്‍ ഒരു രണ്ടാം നിരയിലേക്ക് വീണുപോകുമെന്ന സൂചന ഞാന്‍ അദ്ദേഹത്തിന് നല്‍കിയിരുന്നു. പക്ഷേ ‘ഭൂതക്കണ്ണാടി’യുടെ കഥ പറഞ്ഞപ്പോള്‍ ഇത് ലോഹി തന്നെ ചെയ്യണമെന്നു ഞാന്‍ പറഞ്ഞിരുന്നു എന്ന് കരുതി ഇനി എഴുതുന്ന എല്ലാ സിനിമകളും സംവിധാനം ചെയ്യരുതെന്ന് ഞാന്‍ പറഞ്ഞിരുന്നു. ലോഹിക്ക് മുന്‍പില്‍ അന്ന് ഞാന്‍ ഉദാഹരണമായി പറഞ്ഞത് ശ്രീനിവാസനെയായിരുന്നു’. സിബി മലയില്‍ പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button