CinemaGeneralLatest NewsNEWS

തിയേറ്ററുകൾ തുറക്കാൻ അനുമതി വേണമെന്ന് ശുപാർശ്ശ; കുടുംബാംഗങ്ങള്‍ക്ക് അടുത്തടുത്തുള്ള സീറ്റുകളില്‍ ഇരുന്ന് സിനിമ കാണാം

സെപ്റ്റംബര്‍ ഒന്നോടെ തിയേറ്ററുകള്‍ മാത്രമുള്ള സമുച്ചയങ്ങള്‍ തുറക്കാനാണ് അനുമതി

കൊറോണ മൂലമുള്ള കോവിഡ് പ്രതിസന്ധികളെ തുടര്‍ന്ന് രാജ്യത്ത് അടച്ചിട്ട സിനിമാ തിയേറ്ററുകള്‍ തുറക്കുന്നു. ലോക്ഡൗണിന്റെ ഭാഗമായി മാര്‍ച്ചിലാണ് തിയേറ്ററുകള്‍ അടച്ചത്. അണ്‍ലോക്ക് നാലാം ഘട്ടത്തില്‍ തിയേറ്ററുകള്‍ തുറക്കാന്‍ അനുവദിക്കണമെന്ന് ഉന്നതാധികാരസമിതി കേന്ദ്രസര്‍ക്കാരിനോട് ശിപാര്‍ശ ചെയ്തു.

അടുത്ത മാസം സെപ്റ്റംബര്‍ ഒന്നോടെ തിയേറ്ററുകള്‍ മാത്രമുള്ള സമുച്ചയങ്ങള്‍ തുറക്കാനാണ് അനുമതി നല്‍കുക. മാളുകളിലെ മള്‍ട്ടിസ്‌ക്രീനിംഗ് തിയേറ്ററുകള്‍ക്കായിരിക്കും രണ്ടാം ഘട്ടത്തില്‍ അനുമതി നല്‍കുക. സാമൂഹ്യ അകലം പാലിച്ചാണ് സ്‌ക്രീനിംഗ് നടത്തുക.

കൂടാതെ കുടുംബാംഗങ്ങള്‍ക്ക് അടുത്തടുത്തുള്ള സീറ്റുകളില്‍ ഇരിക്കാന്‍ അനുമതി നല്‍കുമെങ്കിലും മറ്റുള്ളവര്‍ക്ക് സീറ്റുകള്‍ ഇടവിട്ട് ഇരിക്കാനായിരിക്കും അനുമതി എന്നാണ് റിപ്പോര്‍ട്ടുകള്‍. രണ്ടു ബുക്കിംഗുകള്‍ക്കിടയില്‍ മൂന്ന് സീറ്റുകള്‍ ഒഴിച്ചിടണമെന്നാണ് നിലവിലെ ശുപാര്‍ശ.

shortlink

Related Articles

Post Your Comments


Back to top button