CinemaGeneralLatest NewsNEWS

കണ്ണെടുക്കാൻ തോന്നുന്നില്ലെന്ന് സോഷ്യൽ മീഡിയ; മണവാട്ടിയെ പോലെ അണിഞ്ഞൊരുങ്ങിയ അനിഘയുടെ ചിത്രങ്ങൾ തരം​ഗമാകുന്നു

മലയാളം തമിഴ് ഭാഷകളിലായി പതിനഞ്ചിലധികം സിനിമകളിൽ അനിഖ ഭാഗമായി

ബാലതാരമായെത്തി മലയാളികളുടെ ഹൃദയം കവർന്ന അഭിനേത്രിയാണ് അനിഘ സുരേന്ദ്രൻ. മലയാളികളുടെ മുന്നിൽ വളർന്നുവലുതായ പെൺകുട്ടി എന്നും വിശേഷിപ്പിക്കാം.

കോവിഡ് കാലത്ത് ഫോട്ടോഷൂട്ടുകളുമായി തിരക്കിലായിരുന്നു താരം. ഇത്തരത്തിൽ മണവാട്ടിയായി അണിഞ്ഞൊരുങ്ങി എത്തിയിരിക്കുന്ന ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് എല്ലാവരെയും അമ്പരപ്പിക്കുന്നത്. താരത്തിന്റെ ഫാൻസ് പേജിലാണ് കിടിലൻ ഫോട്ടോ ഷൂട്ട് ചിത്രങ്ങൾ പ്രത്യക്ഷപ്പെട്ടിരിക്കുന്നത് .

https://www.instagram.com/p/CEHvv5dBuX7/

രാകേഷ് മണ്ണാർക്കാട് എന്ന പ്രശസ്ത ഫോട്ടോഗ്രാഫർ ആണ് തകർപ്പൻ ചിത്രങ്ങൾക്ക് പിറകിൽ . ബാലതാരമായി കഥ തുടരുന്നു എന്ന സിനിമയിലൂടെയാണ് അനിഘ അരങ്ങേറിയത് . 2013 പുറത്തിറങ്ങിയ അഞ്ചു സുന്ദരികൾ എന്ന സിനിമയിലെ കഥാപാത്രം ആണ് അനിഘയെ പ്രശസ്തമാക്കിയത് .

ഈ ചിത്രത്തിലെ ഗൗരി എന്ന കുട്ടിയെ അവതരിപ്പിച്ചതിന് 2013ലെ മികച്ച ബാലതാരത്തിനുള്ള കേരളസംസ്ഥാന ചലച്ചിത്ര അവാർഡ് കരസ്ഥമാക്കിയിരുന്നു . മലയാളം തമിഴ് ഭാഷകളിലായി പതിനഞ്ചിലധികം സിനിമകളിൽ അനിഘ ഭാഗമായി .

https://www.instagram.com/p/CEHwJ3bBNub/

തമിഴ് സൂപ്പർതാരം അജിത് നായകനായ എന്നെ അറിന്താൽ എന്ന ഹിറ്റ് ചിത്രത്തിലൂടെയാണ് തമിഴിൽ അരങ്ങേറിയത്. ഈ സിനിമയിലെ അഭിനയം തമിഴ് മക്കളുടെ പ്രിയങ്കരിയായി മാറ്റി. 2019 ൽ പുറത്തിറങ്ങിയ വിശ്വാസമെന്ന അജിത് സിനിമയിലും മകളുടെ വേഷം ചെയ്തത് അനിഘ തന്നെയാണ്.

https://www.instagram.com/p/CEHvrGKBZce/

https://www.instagram.com/p/CEHvmn5BLok/

https://www.instagram.com/p/CEHvd2zBgNq/

https://www.instagram.com/p/CD-gTHtho7q/

https://www.instagram.com/p/CDwI0ynhshg/

https://www.instagram.com/p/CDl5B3sBmnk/

shortlink

Related Articles

Post Your Comments


Back to top button