CinemaGeneralLatest NewsMollywoodNEWS

മമ്മൂട്ടി നായകനായ കസബ സിനിമയ്ക്കെതിരെ ഉയര്‍ത്തിയ വിമര്‍ശനങ്ങളും തുടര്‍ന്നുണ്ടായ വിവാദവും എനിക്ക് നല്ല കരുത്താണ് നേടി തന്നത്; പാർവതി തിരുവോത്ത്

നടനെ അല്ല അതിൽ ഉണ്ടായ സ്ത്രീവിരുദ്ധതയാണ് താൻ ചോദ്യം ചെയ്തതെന്നും പാർവതി

മമ്മൂട്ടി നായകനായി അഭിനയിച്ച കസബ എന്ന സിനിമയ്ക്കെതിരെ ഉയർത്തിയ വിമർശനങ്ങളും പരാമർശങ്ങളും തുടർന്നുണ്ടായ വിവാദവും വ്യക്തി എന്ന നിലയിൽ എനിക്ക് വളരെ നല്ല കരുത്താണ് നേടിത്തന്നതെന്ന് നടി പാർവതി തിരുവോത്ത് .

ചിത്രത്തിലെ നടനെ അല്ല അതിൽ ഉണ്ടായ സ്ത്രീവിരുദ്ധതയാണ് താൻ ചോദ്യം ചെയ്തതെന്നും പാർവതി വ്യക്തമാക്കി. മൂന്നുവർഷം മുമ്പാണ് പരാമർശം നടത്തിയത് ഇന്നും അതേ നിലപാടിൽ ഉറച്ചു നിൽക്കുന്നുവെന്നും നടി പറഞ്ഞു . ആരുടെയും സ്വീകാര്യത എനിക്ക് പ്രശ്നമില്ല ഞാൻ എനിക്ക് സ്വീകാര്യതയാണ് എന്നും താരം.

നമ്മുടെ നിലപാടുകളിൽ എന്നും ഉറച്ചു നിൽക്കുമ്പോൾ യാതൊരു നിലപാടുകളും ഇല്ലാത്തതുകൊണ്ട് നേട്ടമുണ്ടാക്കിയ ഒരു കൂട്ടർക്ക് ഇത് ഒരു ഭീഷണിയായി തോന്നിയേക്കാം അതിനാൽ അവർ തിരിച്ചു ഭീഷണിപ്പെടുത്തുന്നു . മെഗാസ്റ്റാർ മമ്മൂട്ടി നായകനായി എത്തിയ കസബയിലെ സ്ത്രീ വിരുദ്ധ ഡയലോഗ്കൾക്കെതിരെ പാർവതി വൻ വിമർശനമാണ് ഉയർത്തിയിരുന്നത്. സോഷ്യൽ മീഡിയയിലടക്കം വ്യാപകമായ ചർച്ചകൾക്ക് വഴിയൊരുക്കിയിരുന്നു നടിയുടെ പരാമർശം.

shortlink

Related Articles

Post Your Comments


Back to top button