GeneralKollywoodLatest News

കൊവിഡ് പ്രതിസന്ധി- അഞ്ച് കോടി സംഭാവന ചെയ്ത് സൂര്യ

നിലവിലെ സാഹചര്യം കണക്കിലെടുത്താണ് സൂരറൈ പോട്ര് ഓൺലൈൻ റിലീസ് ചെയ്യുന്നതെന്നും

രാജ്യമെങ്ങും കോവിഡിനെ പ്രതിരോധിക്കാനുള്ള കടുത്ത ശ്രമത്തിലാണ്. കൊവിഡും അനുബന്ധ ലോക്ക് ഡൗണും മൂലം വഴി മുട്ടിയ സിനിമാ പ്രവർത്തകരേയും കൊവിഡിനെതിരെ പോരാടുന്നവരെയും സഹായിക്കാനായി ദുരിതാശ്വാസ നിധിയിലേക്ക് അഞ്ച് കോടി സംഭാവന ചെയ്ത് നടന്‍ സൂര്യ. താരത്തിന്റെ പുതിയ ചിത്രം സൂരറൈ പോട്ര് ഒടിടി റിലീസിനൊരുങ്ങുന്ന കാര്യം വ്യക്തമാക്കി പുറത്തിറക്കിയ പത്രക്കുറിപ്പിലാണ് സൂര്യ ഇത് വ്യക്തമാക്കിയത്.

നിലവിലെ സാഹചര്യം കണക്കിലെടുത്താണ് സൂരറൈ പോട്ര് ഓൺലൈൻ റിലീസ് ചെയ്യുന്നതെന്നും തീയറ്റർ ഉടമകളും ആരാധകരും സാഹചര്യം മനസിലാക്കണമെന്നും താരം പത്രക്കുറിപ്പിൽ പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button