BollywoodGeneralLatest News

ദിശയുടെ മരണം നടന്ന് ഒന്‍പത് ദിവസം വരെ ഫോണില്‍ ഇന്‍റര്‍നെറ്റ് ഉപയോഗം ; ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത്

ദിഷയുടെ മരണവിവരം അറിഞ്ഞ് സ്ഥലത്ത് എത്തിയ പൊലീസിന് മൊബൈല്‍ കണ്ടെടുക്കനായിരുന്നില്ല എന്നാണ്

ബോളിവുഡ് താരം സുശാന്ത് സിംഗ് രാജ്പുതിന്‍റെ മരണത്തിലെ ദുരൂഹതകള്‍ ഇനിയും അവസാനിച്ചിട്ടില്ല. മുന്‍ മാനേജര്‍ ദിഷയുടെ മരണം നടന്ന് ആറ് ദിവസങ്ങള്‍ പിന്നിടുമ്ബോഴാണ് സുശാന്തിനെയും വസതിയില്‍ മരിച്ച നിലയില്‍ കണ്ടെത്തുന്നത്. ദിശയുടെത് ആത്മഹത്യ എന്നാണ് പറയപ്പെടുന്നതെങ്കിലും ദിഷയുടെയും സുശാന്തിന്‍റെയും മരണങ്ങള്‍ തമ്മില്‍ ബന്ധപ്പെടുത്തി നിരവധി സംശയങ്ങള്‍ ഉയരുന്നുണ്ട്.

ജൂണ്‍ എട്ടിനാണ് മലഡിലെ ഒരു ബഹുനില കെട്ടിടത്തില്‍ നിന്നും ചാടി 28കാരിയാ ദിഷ ജീവനൊടുക്കിയത്. അപകടമരണമെന്നാണ് പൊലീസ് റിപ്പോര്‍ട്ട്. എന്നാല്‍ ദിഷയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്നും പൊലീസ് യഥാര്‍ഥ വിവരങ്ങള്‍ മറച്ചു വയ്ക്കുകയാണെന്നുമുള്ള ആരോപണം ശക്തമായിരുന്നു. ഈ മരണത്തിലെ അന്വേഷണത്തില്‍ പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍ ദുരൂഹത ശക്തമാക്കുകയാണ്.

ദിഷയുടെ മരണശേഷവും മൊബൈല്‍ ഫോണ്‍ പ്രവര്‍ത്തനക്ഷമമായിരുന്നു എന്നാണ് പുതിയ റിപ്പോര്‍ട്ട്. ദിഷയുടെ മരണവിവരം അറിഞ്ഞ് സ്ഥലത്ത് എത്തിയ പൊലീസിന് മൊബൈല്‍ കണ്ടെടുക്കനായിരുന്നില്ല എന്നാണ് ആദ്യം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. പിന്നീട് മൊബൈല്‍ കണ്ടെടുത്ത് അന്വേഷണത്തിന്‍റെ ഭാഗമായി സ്വിച്ച്‌ ഓണ്‍ ചെയ്തിരുന്നു അപ്പോഴാണ് മരണം നടന്ന് ഒന്‍പത് ദിവസം വരെ ഫോണില്‍ ഇന്‍റര്‍നെറ്റ് ഉപയോഗം നടന്നിരുന്നുവെന്ന് വ്യക്തമായത്.

shortlink

Related Articles

Post Your Comments


Back to top button