GeneralLatest NewsMollywood

” ചില മുൻ വിധികൾ കൊണ്ട് ചിലതിനെതിരെ നമ്മൾ മുഖം തിരിക്കും. പിന്നീട് നമുക്ക് തെറ്റി എന്നറിയുമ്പോളുള്ള ജാള്യത …. ” തുറന്നു പറഞ്ഞ് ജീത്തു ജോസഫ്

പ്രിയ നടൻ അനൂപ് മേനോനാണ് എന്റെ മെഴുകുതിരി അത്താഴങ്ങൾ എന്ന ചിത്രത്തിന്‍റെ രചന നിർവഹിച്ചത്.

പല മുന്‍വിധികളും തെറ്റായിരുന്നുവെന്ന് പലപ്പോഴും തോന്നാറുണ്ട്. അത്തരത്തില്‍ മുൻവിധികൾ മൂലം റിലീസ് ആയ കാലത്ത് കാണാതിരുന്ന എന്റെ മെഴുകുതിരി അത്താഴങ്ങൾ എന്ന ചിത്രത്തെക്കുറിച്ച് സംവിധായകൻ ജീത്തു ജോസഫ്. ‘തെറ്റിദ്ധരിപ്പിക്കപ്പെട്ടതു കൊണ്ടും മുൻവിധികൊണ്ടും ഞാൻ കാണാതിരുന്ന ഒരു സിനിമ’ എന്നാണ് ജീത്തു ഈ ചിത്രത്തെ വിശേഷിപ്പിച്ചത്. മലയാളത്തിന്റെ പ്രിയ നടൻ അനൂപ് മേനോനാണ് എന്റെ മെഴുകുതിരി അത്താഴങ്ങൾ എന്ന ചിത്രത്തിന്‍റെ രചന നിർവഹിച്ചത്.

‘നമ്മുടെയൊക്കെ ജീവിതത്തിൽ ചില മുൻ വിധികൾ കൊണ്ട് ചിലതിനെതിരെ നമ്മൾ മുഖം തിരിക്കും. പിന്നീട് നമുക്ക് തെറ്റി എന്നറിയുമ്പോളുള്ള ജാള്യത …. അങ്ങിനെ ഒരു മാനസിക വസ്ഥയിലാണ് ഞാനിപ്പോൾ… തെറ്റിദ്ധരിപ്പിക്കപ്പെട്ടതു കൊണ്ടും മുൻവിധികൊണ്ടും ഞാൻ കാണാതിരുന്ന ഒരു സിനിമ " എന്റെ മെഴുകുതിരി അത്താഴങ്ങൾ ". ഒരു മനോഹരമായ പ്രണയചിത്രം . Hats off to Anoop Menon for a beautiful Script especially his dialogues. Beautiful presentation by Director Sooraj. I really enjoyed every bit of it… so natural… A big salute and sincere apology ( for watching after two years) to the entire team. ’ ജീത്തു സമൂഹമാധ്യമത്തിൽ പങ്കുവച്ചു

രണ്ടു വർഷം മുമ്പാണ് ഭാവനയും അനൂപ്‌ മേനോനും കേന്ദ്രകഥാപാത്രങ്ങളായി എന്റെ മെഴുകുതിരി അത്താഴങ്ങൾ എന്ന സിനിമ റിലീസായത്. ചിത്രത്തിന്റെ സംവിധാനം നിർവഹിച്ചത് സൂരജാണ്. തീയറ്ററിൽ ശരാശരി വിജയം നേടിയ സിനിമ നിരൂപക ശ്രദ്ധനേടിയിരുന്നു.

https://www.facebook.com/JeethuJosephOnline/posts/954021861741379

shortlink

Related Articles

Post Your Comments


Back to top button