CinemaGeneralLatest NewsMollywoodNEWS

മമ്മൂട്ടിയോട് ഒരിക്കലും അങ്ങനൊരു കാര്യം പറയാൻ ഞാൻ തയ്യാറല്ല; മോഹൻ ലാലിന്റെ മറുപടി ഞെട്ടിച്ചുവെന്ന് സംവിധായകൻ ജോഷി

മോഹൻലാൽ നായകനായ ചിത്രത്തിൽ മമ്മൂട്ടി ഗസ്റ്റ് റോളിൽ എത്തിയിരുന്നു

പ്രശസ്ത സംവിധായകൻ ജോഷിയുടെ സംവിധാനത്തിൽ 1990 പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് നമ്പർ 20 മദ്രാസ് മെയിൽ. മോഹൻലാൽ നായകനായ ചിത്രത്തിൽ മമ്മൂട്ടി ഗസ്റ്റ് റോളിൽ എത്തിയിരുന്നു.

എന്നാൽ സിനിമയുടെ ചിത്രീകരണ സമയത്ത് നടന്ന ഒരു സംഭവത്തെ കുറിച്ച് പറഞ്ഞിരിക്കുകയാണ് സംവിധായകൻ ജോഷി. മമ്മൂട്ടിയുടെ മുഖത്തുനോക്കി നിങ്ങളെക്കാൾ നന്നായി അഭിനയിക്കും എന്നും സിനിമകളൊക്കെ വളരെ കുറവാണല്ലോ, ഇപ്പോൾ ഇറങ്ങുന്ന പടമെല്ലാം പൊട്ടുവാണല്ലോേ എന്ന് ചിത്രത്തിൻറെ തിരക്കഥയിൽ എഴുതി വച്ചിട്ടുണ്ടായിരുന്നു .

എന്നാൽ ആ സീൻ വായിച്ചതിനുശേഷം ഇച്ചാക്കടെ അതായത് മമ്മൂട്ടിയുടെ മുഖത്തു നോക്കി അങ്ങനെ പറയാൻ തനിക്ക് ഒരിക്കലും കഴിയില്ലെന്ന് മോഹൻലാൽ പറഞ്ഞു കൂടാതെ അദ്ദേഹം ആ നിലപാടിൽ ഉറച്ചു നിൽക്കുകയും ചെയ്തുവെന്നും ജോഷി പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button