CinemaGeneralLatest NewsNEWS

ഇടുക്കിയുടെ എല്ലാ വശ്യതയും ഒപ്പിയെടുത്ത ‘മഹേഷിന്റെ പ്രതികാരം കാണാത്തവരായി ഇനി ആരുണ്ട്?; ഇതാ ആ സൂപ്പർ ഹിറ്റ് ചിത്രത്തിനുവേണ്ടി തയ്യാറാക്കി അവസാന നിമിഷം ഒഴിവാക്കിയ കിടിലൻ സോങ്

ഇടുക്കിയുടെ വശ്യത മുഴുവൻ ആവാഹിച്ച മഹേഷിൻറെ പ്രതികാരം

കേരളത്തിൽ സൂപ്പർ ഹിറ്റായ ചിത്രമായിരുന്നു മഹേഷിൻറെ പ്രതികാരം. മലയാളി പ്രേക്ഷകർ ഒന്നാകെ ഏറ്റെടുത്ത കുടുംബ ചിത്രം കൂടിയായിരുന്നു ഇടുക്കിയുടെ വശ്യത മുഴുവൻ ആവാഹിച്ച മഹേഷിൻറെ പ്രതികാരം .

ചിത്രത്തിൽ ഉൾപ്പെടുത്താൻ കഴിയാതെ പോയ ഒരു ഗാനമാണ് അണിയറപ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നത് . ഏതേതോ എന്നു തുടങ്ങുന്ന ഗാനമാണ് ഇപ്പോൾ സോഷ്യൽ മീഡിയ കീഴടക്കുന്നത് . ചിത്രത്തിൻറെ തെലുങ്ക് പതിപ്പായ ഉമാ മഹേശ്വര ഉഗ്ര രൂപസ്യയി ഈ ഗാനം മറ്റൊരു രൂപത്തിൽ എത്തിയിരുന്നു.

ഇതോടെയാണ് സിനിമകളുടെയും സംഗീതസംവിധായകനായി ബിജിബാൽ ആദ്യ​ഗാനം പുറത്തിറക്കാൻ തീരുമാനിച്ചത്. മഹേഷിൻറെ പ്രതികാരത്തിൽ മൗനങ്ങൾ എന്ന ഗാനത്തിന് പകരം ആദ്യം ചെയ്ത പാട്ടുകളിൽ ഒന്നാണ് ഇത്.

ഇത് മഹേഷിൻറെ പ്രതികാരത്തിനായി ആയി ബിജി ചേട്ടൻ ഒരുക്കിയ പാട്ടാണ് പക്ഷെ സിനിമയിൽ ഉൾപ്പെടുത്താൻ സാധിച്ചില്ല……… കുറച്ചു വൈകിപ്പോയി എങ്കിലും ഒരുപാട് സന്തോഷത്തോടെ ഞാൻ ഇത് റിലീസ് ചെയ്യുന്നുവെന്നാണ് ഗാനം പുറത്തുവിട്ടു സംവിധായകൻ ദിലീഷ്
ദിലീഷ് പോത്തൻ ഫേസ്ബുക്കിൽ കുറിച്ചത്.

shortlink

Post Your Comments


Back to top button