നോക്കിയും കണ്ടും നിന്നാല്‍ നിനക്കൊക്കെ കൊള്ളാം: സിനിമയില്‍ പിടിച്ചു നില്‍ക്കാന്‍ മമ്മൂട്ടി പറഞ്ഞതിനെക്കുറിച്ച് ഫഹദിന്‍റെ വെളിപ്പെടുത്തല്‍

മമ്മുക്കയെ ബിഗ്‌ ബിയില്‍ പ്രസന്റ് ചെയ്തിരിക്കുന്ന രീതി ഇഷ്ടമാണ്. ഞാന്‍ അതിന്റെയൊക്കെ വലിയ ആരാധകനാണ്

ഒരു നടനെന്ന നിലയില്‍ മമ്മൂട്ടിയില്‍ നിന്ന് കിട്ടിയ ആദ്യ ഉപദേശത്തെക്കുറിച്ച് തുറന്നു സംസാരിച്ച് ഫഹദ് ഫാസില്‍. കൂടാതെ മമ്മൂട്ടി എന്ന നടന്‍ അഭിനയിച്ചതില്‍ തനിക്ക് ഏറെ പ്രിയപ്പെട്ട സിനിമകളെക്കുറിച്ചും ഫഹദ് മനസ്സ് തുറക്കുന്നു. സൂപ്പര്‍ താര പരിവേഷം ചമയുന്ന മമ്മൂട്ടി സിനിമകള്‍ ഏറെ പ്രിയപ്പെട്ടതാണ് എന്ന് പങ്കുവയ്ക്കുകയാണ് ഫഹദ്. ന്യൂഡല്‍ഹി പോലെയുള്ള മമ്മൂട്ടി സിനിമകളോടാണ് ഏറെ ഇഷ്ടമെന്നും ഫഹദ് പറയുന്നു,അത് പോലെ ബിഗ്‌ ബി പോലെയുള്ള സിനിമകളുടെയും വലിയ ആരാധകനാണ് താനെന്ന് ഫഹദ് ഫാസില്‍ പങ്കുവയ്ക്കുന്നു.

‘മമ്മുക്കയും ലാലേട്ടനെയും സിനിമയില്‍ കണ്ടു എനിക്ക് മടുത്തിട്ടില്ല. അവരുടെ ഇപ്പോഴത്തെ ലുക്കില്‍ തന്നെ ഇനിയും മികച്ച വേഷങ്ങള്‍ വരണം. മമ്മുക്കയുടെ താര പരിവേഷം കാണിക്കുന്ന സിനിമകള്‍ എനിക്ക് വളരെ ഇഷ്ടമാണ് എന്റെ ഏറ്റവും പ്രിയപ്പെട്ട സിനിമകളില്‍ ഒന്നാണ് ‘ന്യൂഡല്‍ഹി’. പിന്നെ മമ്മുക്കയെ ബിഗ്‌ ബിയില്‍ പ്രസന്റ് ചെയ്തിരിക്കുന്ന രീതി ഇഷ്ടമാണ്. ഞാന്‍ അതിന്റെയൊക്കെ വലിയ ആരാധകനാണ്. മമ്മുക്ക എന്നോട് പറഞ്ഞിട്ടുണ്ട്. ഞാനും ദുല്‍ഖറും ഇരിക്കുമ്പോഴാണ് പറഞ്ഞത്. ‘എല്ലാവര്‍ക്കും ഇവിടെ സ്പേസ് ഉണ്ട്. നീയൊക്കെ നോക്കി കണ്ടും നിന്നാല്‍ ഇവിടെ നില്‍ക്കാമെന്ന്’. ഫഹദ് പറയുന്നു.

Share
Leave a Comment