CinemaGeneralLatest NewsNEWS

തണുത്തുറഞ്ഞ ക്രിസ്തുമസ് രാത്രിയിൽ തനിച്ചായി പോയ ആ കുസൃതിക്കുടുക്കയ്ക്ക് ഇന്ന് 40ാം പിറന്നാൾ; അമ്പരന്ന് ആരാധകർ

അവന്റെ കുസൃതിത്തരങ്ങളും ജീവിതവും എല്ലാം ഏറ്റെടുത്തത് ലോകമെങ്ങുമുള്ള ആരാധകരാണ്

ക്രിസ്തുമസിന് വീട്ടിൽ ഒറ്റക്കായപ്പോയ ഒരു എട്ടു വയസ്സുകാരന്റെ കഥ പറഞ്ഞ ചിത്രമാണ് ഹോം എലോൺ. അവന്റെ കുസൃതിത്തരങ്ങളും ജീവിതവും എല്ലാം ഏറ്റെടുത്തത് ലോകമെങ്ങുമുള്ള ആരാധകരാണ്.

ഇത്രയധികം ജനപ്രീതി നേടിയ മറ്റൊരു താരം ഉണ്ടോ എന്ന് സംശയമാണ്, ഇന്നും ആ കുട്ടി താരത്തിന്റെ സിനിമ കൗതുകപൂർവ്വം കാണുന്നവരാണ് ലോകമെമ്പാടുമുള്ള ആരാധകർ .

എന്നാൽ ഇനി പറയാൻ പോകുന്ന കാര്യം കേൾക്കുമ്പോൾ ദൈവമേ എനിക്ക് ഇത്ര വയസ്സായോ എന്ന് തോന്നുക സ്വാഭാവികം..എന്ന് താരം കുറിച്ചു. തന്റെ യഥാർത്ഥ പ്രായം തുറന്നുപറഞ്ഞ് ലോകത്ത് ഞെട്ടിച്ചിരിക്കുകയാണ് മെകോളെ കൽകിൻ.

എനിക്ക് 40 വയസ്സായി , നിങ്ങൾക്ക് നന്ദി, ഇതൊക്കെ കേൾക്കുമ്പോൾ നിങ്ങൾക്ക് പ്രായമായതായി തോന്നും .എന്ന് താരം കുറിച്ചു..1990 ലാണ് ആദ്യത്തെ ഹോം എലോൺ ചിത്രം പുറത്തിറങ്ങിയത്. 10 വയസ്സായിരുന്നു അന്ന് പ്രായം. തുടർന്ന് രണ്ടുവർഷത്തിനുശേഷം ഹോം എലോൺ ചിത്രത്തിന്റെ അടുത്ത ഭാഗത്തിലും മെകോള എത്തിയിരുന്നു. ഏതായാലും താരത്തിന്റെ പ്രായം കേട്ട് ഞെട്ടിയിരിക്കുകയാണ് ആരാധകർ.

shortlink

Post Your Comments


Back to top button