CinemaGeneralLatest NewsNEWS

വെളിപ്പെടുത്തലുകൾ പാഴായില്ല; നടൻ സുശാന്തിന്റെ കാമുകി റിയക്കെതിരെ കേസെടുത്ത് നാര്‍ക്കോട്ടിക്‌സ് ബ്യൂറോ

സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ റിയക്കെതിരെ എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് അന്വേഷണം ആരംഭിച്ചിരുന്നു

അന്തരിച്ച ബോളിവുഡ് നടൻ സുശാന്തിന്റെ കാമുകിയും നടിയും മോഡലുമായ റിയാ ചക്രവർത്തിക്കെതിരെ നാർക്കോട്ടിക് ബ്യൂറോ കേസ് എടുത്തതായി റിപ്പോർട്ടുകൾ.

മയക്കുമരുന്നുപയോ​ഗമടക്കം ഉണ്ടെന്ന കൃത്യമായി അടിസ്ഥാനത്തിലാണ് കേസ് എടുത്തിരിക്കുന്നത്, സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ റിയക്കെതിരെ എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് അന്വേഷണം ആരംഭിച്ചിരുന്നു.

ഡയറക്ടർ സഞ്ജയ് മിശ്ര നൽകിയ വിവരങ്ങൾ കൂടിയാണ് കേസ് എടുക്കുന്നതിന് ആധാരമായിരിക്കുന്നത്. റിയയെചോദ്യം ചെയ്ത എൻഫോഴ്സ്മെൻറ് ഉദ്യോ​ഗസ്ഥർ അവർക്ക് നിരോധിത മയക്കുമരുന്നുകൾ ഉപയോഗിക്കുന്നതുമായി ബന്ധമുണ്ടെന്ന് സ്ഥിരീകരിക്കുന്ന വിധത്തിലുള്ള ചില തെളിവുകൾ സിബിഐക്കു നേരത്തെ കൈമാറിയിരുന്നു , എന്നാൽ ഈ ആരോപണങ്ങളോട് ശക്തമായി പ്രതികരിച്ച്റിയ ചക്രവർത്തിയുടെ വക്കീൽ രംഗത്തെത്തിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments


Back to top button