സിനിമ ഉപേക്ഷിച്ചതില്‍ എനിക്ക് നഷ്‌ടബോധമില്ല; പൊതുപരിപാടികളും മറ്റുചടങ്ങുകളും അജിത്ത് ഒഴിവാക്കുന്നതിന്റെ കാരണത്തെക്കുറിച്ചും ശാലിനി

കുടുംബിനിയായിട്ടുള്ള ജീവിതം എനിക്ക് സിനിമയില്‍ നിന്ന് കിട്ടിയതിനേക്കാള്‍ സന്തോഷവും സംതൃപ്തിയും നല്‍കിയിട്ടുണ്ട്

എന്റെ മാമാട്ടിക്കുട്ടിയമ്മയ്‌ക്ക് ‘ എന്ന ചിത്രത്തിലൂടെ ഫാസില്‍ മലയാളത്തിനു സമ്മാനിച്ച താരമാണ് ശാലിനി. ബാലതാരമായി എത്തി പിന്നീടു മലയാളത്തിലും തമിഴിലും നായിക പദവി സ്വന്തമാക്കിയ ശാലിനി ഇപ്പോള്‍ തമിഴിന്റെ മരുമകള്‍ കൂടിയാണ്. നടന്‍ അജിത്തു മായുള്ള വിവാഹത്തോടെ അഭിനയത്തില്‍ നിന്നും നടി പിന്മാറി. എന്നാല്‍ തിരക്കുള്ള നായികാ പദവിയില്‍ ഇരുന്ന സമയത്ത് തന്നെ ശാലിനി അഭിനയം ഉപേക്ഷിച്ചതില്‍ ആരാധകരും നിരാശയിലായി. എന്തുകൊണ്ട് നിറുത്തി എന്ന ചോദ്യം എപ്പോഴും ആരാധകരില്‍ നിന്നുയര്‍ന്നിരുന്നു. ഇപ്പോഴിതാ ശാലിനിതന്നെ അതിന് ഉത്തരം പറയുന്നു. .

”അജിത്തുമായുള്ള ജീവിതം തീരുമാനിച്ചതോടെ സിനിമയേക്കാള്‍ കൂടുതല്‍ പരിഗണന ജീവിതത്തിന് നല്‍കണമെന്ന് ഞാന്‍ തീരുമാനിച്ചിരുന്നു. അതുകൊണ്ടാണ് അഭനയം നിറുത്താമെന്ന് തീരുമാനിച്ചത്. സിനിമ ഉപേക്ഷിച്ചതില്‍ എനിക്ക് നഷ്‌ടബോധമില്ല. ഒരു കുടുംബിനിയായിട്ടുള്ള ജീവിതം എനിക്ക് സിനിമയില്‍ നിന്ന് കിട്ടിയതിനേക്കാള്‍ സന്തോഷവും സംതൃപ്തിയും നല്‍കിയിട്ടുണ്ട്. പരസ്‌പരം ബഹുമാനം കൊടുക്കുന്നവരാണ് ഞാനും അജിത്തും. എന്റെ ഇഷ്‌ടങ്ങള്‍ക്കോ ആഗ്രഹങ്ങള്‍ക്കോ അജിത്ത് ഒരിക്കലും എതിര് പറയാറില്ല. അജിത്തിന് സിനിമയേക്കാള്‍ താല്‍പര്യം ബൈക്ക് റേസ്, കാര്‍ റേസ്, എന്‍ജിന്‍ സെറ്റ് ചെയ്‌ത് റിമോട്ട് കണ്‍ട്രോള്‍ ഉപയോഗിച്ച്‌ മിനിയേച്ചര്‍ വിമാനങ്ങള്‍ പറത്തുകയൊക്കെയാണ്.” ശാലിനി ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

കുടുംബ വിഷയങ്ങളിലും കുട്ടികളുടെ കുടുംബകാര്യത്തിലുമൊക്കെ പ്രത്യേകം ശ്രദ്ധ വയ്ക്കുന്ന അജിത് മക്കള്‍ പഠിക്കുന്ന സ്‌കൂളിലെ പരിപാടികളില്‍ പങ്കെടുക്കാന്‍ താല്‍പര്യം കാണിക്കാറുണ്ട് എന്നാല്‍ പൊതുവായി പൊതുപരിപാടികളും മറ്റുചടങ്ങുകളും താരം ഒഴിവാക്കുകയും ചെയ്യും. ഇതിനു പിന്നിലെ കാരണം നമ്മളാല്‍ മറ്റുള്ളവര്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാവരുതെന്ന അജിത്തിന്റെ പോളിസിയാണെന്നും ശാലിനി പറയുന്നു.

Share
Leave a Comment