CinemaGeneralLatest NewsNEWS

സച്ചിയുടെ അകാലവിയോ​ഗത്തിൽ കണ്ണീരോടെ അയ്യപ്പനും കോശിയുടെ അണിയറ പ്രവർത്തകർ; നഞ്ചമ്മയുടെ വൈറലായ ‘ദൈവമകളേ’ എന്ന ഗാനം സച്ചി കേട്ടിട്ട് ഒരു വര്‍ഷം; കാണാം….ട്രിബ്യൂട്ട് വിഡിയോ

ദൈവമകളെ എന്ന ഗാനം നഞ്ചമ്മ പാടി സച്ചിയേട്ടൻ കേട്ടിട്ട് ഇന്നേക്ക് ഒരു വർഷം

മലയാളത്തിൽ ഹിറ്റായി മാറിയ അയ്യപ്പനും കോശിയും എന്ന ചിത്രം ഇന്ന് മലയാളത്തിന് പുറത്തേക്ക് വിവിധ ഭാഷകളിലേക്ക് അരങ്ങേറാൻ ഒരുങ്ങുമ്പോൾ സിനിമയുടെ ശിൽപ്പിയുടെ അപ്രതീക്ഷിത വിയോഗത്തിൽ തേങ്ങുകയാണ് അണിയറ പ്രവർത്തകർ.

നഞ്ചമ്മ എന്ന ഗായികയെ സച്ചി മലയാള സിനിമയ്ക്ക് വേണ്ടി പരിചയപ്പെടുത്തിയിട്ട് ഇന്നേക്ക് ഒരുവർഷം ആയിരിക്കുന്നുവെന്ന് ഓർമ്മപ്പെടുത്തുകയാണ് സംഗീത സംവിധായകൻ ജേക്സ് ബിജോയ് .

ദൈവമകളെ എന്ന ഗാനം നഞ്ചമ്മ പാടി സച്ചിയേട്ടൻ കേട്ടിട്ട് ഇന്നേക്ക് ഒരു വർഷം ആയിരിക്കുന്നു എന്ന മുഖവുരയോടെയാണ് സംഗീത സംവിധായകൻ ബിജോയ് കുറിപ്പെഴുതിയിരിക്കുന്നത്.

കുറിപ്പ് വായിക്കാം

ദൈവമക്കൾ എന്ന ഗാനം നഞ്ചമ്മ പാടി നമ്മുടെ സച്ചിയേട്ടൻ കേട്ടിട്ട് ഇന്നേക്ക് ഒരു വർഷം തികയുന്നു…………… ആദ്യമായി സ്റ്റുഡിയോയുടെ ഉള്ളിൽ വച്ച് ഈ ഗാനം കേട്ടു കഴിഞ്ഞ അന്ന് പറഞ്ഞ വാക്കുകൾ ഇന്നും എൻറെ മനസ്സിൽ ഉണ്ട്…………………… ഹൃദയത്തിലുണ്ട്………………….. പച്ചയായ മനുഷ്യൻ …………കലാകാരൻ…………….. നന്മയുള്ള മനസ്സിൻറെ ഉടമയായ സച്ചിയേട്ടന്റെ ഓർമ്മകൾക്ക് മുൻപിൽ ഞങ്ങൾ ഈ ഗാനം സമർപ്പിക്കുന്നു….

https://www.facebook.com/jxsbe/posts/3408293432527349

shortlink

Post Your Comments


Back to top button