CinemaGeneralLatest NewsNEWS

ലൊസാഞ്ചലസിൽ നിന്നുള്ള കറുപ്പില്‍ വെള്ള ഡോട്ടുകള്‍ പ്രിന്റ് ചെയ്ത എന്റെയീ ഉടുപ്പിന്റെ വില വെറും 45,000; അതിശയിച്ച് ആരാധകർ

അനുഷ്ക ധരിച്ചിരിക്കുന്ന വസ്ത്രം ഫാഷന്‍ ലോകത്ത് ഇപ്പോള്‍ വൈറലായി

ബോളിവുഡ് സൂപ്പർ താരം അനുഷ്ക ശര്‍മയും – വിരാട് കോലിക്കും കുഞ്ഞ് പിറക്കാന്‍ പോകുന്നുവെന്ന വാര്‍ത്ത ഏറെ സന്തോഷത്തോടെയാണ് ആരാധകര്‍ സ്വീകരിച്ചത്. ഇരുവരും ഒന്നിച്ചുള്ള ഹൃദ്യമായ ഒരു ചിത്രം പങ്കുവച്ചാണ് കോലി സന്തോഷ വാര്‍ത്ത പങ്കുവച്ചത്. ചിത്രത്തില്‍ അനുഷ്ക ധരിച്ചിരിക്കുന്ന വസ്ത്രം ഫാഷന്‍ ലോകത്ത് ഇപ്പോള്‍ വൈറലായിരിക്കുകയാണ്.

അതീവ ഭം​ഗിയാർന്ന, കറുപ്പില്‍ വെള്ള ഡോട്ടുകള്‍ പ്രിന്റ് ചെയ്ത ഡ്രസ് ആണ് അനുഷ്ക ധരിച്ചത്. ഫുള്‍ സ്ലീവും റഫിള്‍ ഡീറ്റൈയ്‌ലിങ്ങുമുള്ള ഈ വസ്ത്രം ലൊസാഞ്ചലസ് കേന്ദ്രീകരിച്ച്‌ പ്രവര്‍ത്തിക്കുന്ന ലേബല്‍ നിക്കോളസില്‍ നിന്നുമാണ്.

എന്നാൽ ഗര്‍ഭകാലത്ത് വയര്‍ വലുതാകുമ്പോള്‍ ബുദ്ധിമുട്ട് ഇല്ലാതെ ഉപയോഗിക്കാന്‍ പാകത്തില്‍ ഇലാസ്റ്റിക്കും നല്‍കിയിട്ടുണ്ട്. 45,000 രൂപയാണ് ഈ വസ്ത്രത്തിന്റെ വില. ആക്സസറീസ് ധരിക്കാതെ, മേക്ക്പ് ഒഴിവാക്കി ഫ്രഷ് ഫെയ്സ് ലുക്കിലാണ് അനുഷ്ക എത്തിയതും. താരത്തിന്റെ വസ്ത്രത്തിന്റെ വില കേട്ട് ഞെട്ടിയിരിക്കുകയാണ് ആരാധകർ.

shortlink

Related Articles

Post Your Comments


Back to top button