CinemaGeneralLatest NewsNEWS

ഞാൻ ഷക്കീലയായെത്തിയതിന് ഒരു കാരണമുണ്ട്; നടി സരയു

പ്രത്യേക ചട്ടകൂടിൽ മലയാളസിനിമയിൽ ഒതുങ്ങി പോയിരുന്നതായും എന്നാൽ അതിൽ നിന്നും ഒരു മാറ്റം കൊണ്ടുവന്ന ചിത്രം കൂടിയാണ് ഷക്കീല

ഷക്കീല എന്നൊരു ഹസ്വചിത്രം ഇറങ്ങുന്നു എന്ന് കേട്ടപ്പോൾ നിരവധി സംശയങ്ങളാണ് പ്രേക്ഷകമനസ്സിൽ ഉണ്ടായതെന്ന് സരയൂ. ഇതുവരെ ചെയ്ത കഥാപാത്രങ്ങളിൽ നിന്നും വളരെയധികം വ്യത്യസ്തമായ ഒരു കഥാപാത്രമായിരുന്നു ഷക്കീലയിലേതെന്നും താരം.

എന്നാൽ ഇപ്പോഴിതാ ആരാധകരുടെ നിരവധി സംശയങ്ങൾക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് സരയൂ. ആ ഹ്രസ്വചിത്രത്തിന് ഇതിലും നല്ലൊരു പേര് കണ്ടുപിടിക്കാൻ ആകുമായിരുന്നില്ല അതുകൊണ്ടാണ് ഷക്കീലയെന്ന പേര് നൽകിയെന്നാണ് താരം പറയുന്നത് .

ചിത്രത്തിലേക്ക് തന്നെ ആദ്യം വിളിച്ചത് എൻറെ ഏറ്റവും അടുത്ത സുഹൃത്തുക്കളിൽ ഒരാളായ ക്യാമറമാന്‍ ഷിജു ഗുരുവായൂരാണ്. അദ്ദേഹം എന്റെ വര്‍ഷങ്ങളായിട്ടുള്ള സുഹൃത്താണ്. അദ്ദേഹമാണ് ഇതിലേയ്ക്ക് എന്നെ വിളിക്കുന്നത്. സുഗീഷാണ് സംവിധായകന്‍. മനു കെ ജോബിയാണ് ഇതിന്റെ തിരക്കരഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. മനു രമേശ് സംഗീതം ഇവരെല്ലാം സുഹൃത്തുക്കളാണ്. അതുകൊണ്ട് തന്നെ ഈ ടീമിന്റെ വര്‍ക്കിലും തനിയ്ക്ക് വിശ്വാസമുണ്ട്. ഇതിന് മുന്‍പ് പല ഷോര്‍ട്ട് ഫിലിമിലേയ്ക്കും ക്ഷണം ലഭിച്ചിരുന്നു, പക്ഷേ , നേരിട്ട് അറിയാത്തവരായതിനാൽ ഒഴിവാകുകയായിരുന്നെന്നും താരം.

താൻ ഏറെ നാളുകളായി ഒരു പ്രത്യേക ചട്ടകൂടിൽ മലയാളസിനിമയിൽ ഒതുങ്ങി പോയിരുന്നതായും എന്നാൽ അതിൽ നിന്നും ഒരു മാറ്റം കൊണ്ടുവന്ന ചിത്രം കൂടിയാണ് ഷക്കീലയെന്നും ആത്മവിശ്വാസത്തോടെ നടി പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button