BollywoodGeneralLatest News

“ഞാന്‍ ഒരു ടിവി കൂടി അയക്കട്ടെ സഹോദരാ?” ആരാധകന് രസകരമായ മറുപടിയുമായി നടന്‍

ഭക്ഷണം, ഗതാഗത സൗകര്യം, മൊബൈല്‍ ഫോണ്‍ തുടങ്ങി ആവശ്യങ്ങളുമായി തന്നെ സമീപിച്ച പലര്‍ക്കും സഹായം എത്തിച്ചുകൊടുത്ത സോനു

രാജ്യം കോവിഡ് പ്രതിസന്ധിയില്‍ ആയ ഘട്ടത്തില്‍ ഒരുപാട് പേരുടെ ജീവിതത്തിനു കൈത്താങ്ങായ താരമാണ് ബോളിവുഡ് നടന്‍ സോനു സൂദ്. ഭക്ഷണം, ഗതാഗത സൗകര്യം, മൊബൈല്‍ ഫോണ്‍ തുടങ്ങി ആവശ്യങ്ങളുമായി തന്നെ സമീപിച്ച പലര്‍ക്കും സഹായം എത്തിച്ചുകൊടുത്ത സോനു ട്വിറ്ററില്‍ ഒരു ആരാധകന് നല്കിയ രസകരമായ മറുപടി വൈറല്‍.

ഒരു വര്‍ഷത്തേക്ക് ആമസോണ്‍ പ്രൈം സബ്‌സ്‌ക്രിപ്ഷന്‍ നല്‍കാമോ എന്നാണ് സോഷ്യല്‍ മീഡിയ ഉപയോക്താവായ ഒരാളുടെ ആവശ്യം. ട്വിറ്ററില്‍ എത്തിയ ചോദ്യത്തിന് “ഞാന്‍ ഒരു ടിവി കൂടി അയക്കട്ടെ സഹോദരാ? ഒരു ഏസിയും കുറച്ച്‌ പോപ്‌കോണും കൂടി അയക്കാം” എന്നാണ് സോനുവിന്റെ മറുപടി.

ഈ ട്വീറ്റിന് കൈയടിച്ച്‌ താരത്തിന്റെ ആരാധകരും രംഗത്തുണ്ട്.

shortlink

Related Articles

Post Your Comments


Back to top button