BollywoodGeneralLatest News

നടന് ലഹരിമരുന്ന് എത്തിച്ച്‌ നല്‍കിയ 2 പേര്‍ അറസ്റ്റില്‍; സുശാന്ത് സിംഗിന്റെ മരണം പുതിയ വഴിത്തിരിവില്‍

അറസ്റ്റിലായ രണ്ട് ലഹരിമരുന്ന് ഇടപാടുകാരും നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയുടെ കസ്റ്റഡിയിലായിരുന്നു.

ബോളിവുഡ് താരം സുശാന്ത് സിങ് രജ്പുത്തിന്റെ മരണത്തിലെ അന്വേഷണത്തില്‍ പുതിയ വഴിത്തിരിവ്. താരം ലഹരിമരുന്ന് ഉപയോഗിച്ചിരുന്നുവെന്ന് വെളിപ്പെടുത്തല്‍ വന്നതിനുപിന്നാലെ നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ രജിസ്റ്റര്‍ ചെയ്ത ലഹരിമരുന്ന് കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍. നടന് ലഹരിമരുന്ന് എത്തിച്ച്‌ നല്‍കിയതെന്ന് ആരോപിക്കപ്പെടുന്നവരാണ് അറസ്റ്റിലായത്.

സുശാന്തിന്റെ കാമുകിയും നടിയുമായ റിയ ചക്രബര്‍ത്തിയുടെ വാട്‌സാപ്പ് ചാറ്റുകളില്‍ നിന്നാണ് അറസ്റ്റിലായവരെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭിച്ചതെന്നാണ് സൂചന. താരത്തെ സിബിഐ നിരന്തരം ചോദ്യം ചെയ്തിരുന്നു.

അറസ്റ്റിലായ രണ്ട് ലഹരിമരുന്ന് ഇടപാടുകാരും നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയുടെ കസ്റ്റഡിയിലാണ്. റിയ ചക്രബര്‍ത്തിയെ വിശദമായി ചോദ്യം ചെയ്താല്‍ സുശാന്തുമായി ബന്ധപ്പെട്ടുയര്‍ന്ന ലഹരിമരുന്ന് മാഫിയ ബന്ധത്തെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭിക്കുമെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍. ഇക്കാര്യത്തില്‍ റിയ ചക്രബര്‍ത്തിയുടെ പങ്ക് സംബന്ധിച്ച്‌ ഇനിയും വ്യക്ത വന്നിട്ടില്ല. ഒരു ലഹരിമരുന്നും ഇതുവരെ ഉപയോഗിച്ചിട്ടില്ലെന്നാണ് റിയ അവകാശപ്പെടുന്നത്. സിബിഐയുടെ ചോദ്യം ചെയ്യലുകള്‍ പൂര്‍ത്തിയായ ശേഷമാകും ഈ സംഭവത്തില്‍ നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ നടിയില്‍ നിന്നും മൊഴി എടുക്കുക.

shortlink

Related Articles

Post Your Comments


Back to top button