GeneralLatest NewsMollywood

ഷീല, ശോഭന, ഉര്‍വ്വശി, കാവ്യ മാധവന്‍, മഞ്ജു വാര്യര്‍ തുടങ്ങിയവരൊക്കെ ചെയ്തതരം കഥാപാത്രങ്ങള്‍ ഇപ്പോള്‍ ഇല്ല; മാളവിക മോഹനന്‍

ഇപ്പോഴത്തെ മലയാളസിനിമയിലേക്ക് നോക്കിയാല്‍ അത്തരമൊരു നടിയെ കണ്ടെടുക്കാനാവില്ല. സ്ത്രീകള്‍ക്കായി നല്ല കഥാപാത്രങ്ങള്‍ ഇല്ലാത്തതുകൊണ്ടാണ് അത്.

മലയാള സിനിമയില്‍ സ്ത്രീ കഥാപാത്രങ്ങള്‍ക്ക് ഇപ്പോള്‍ പ്രാധാന്യമില്ലെന്നു തുറന്നു പറഞ്ഞ് നടി മാളവിക മോഹനന്‍. ഇന്നത്തെ മലയാള സിനിമ നടന്മാരെ ചുറ്റി തിരിയുകയാണെന്നും ലിംഗപരമായ വേര്‍തിരിവ് മറ്റ് ഭാഷാ സിനിമകളേക്കാള്‍ കൂടുതലാണിവിടെയെന്നും മാളവിക ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

മാളവികയുടെ വാക്കുകള്‍ ഇങ്ങനെ…. ‘സ്ത്രീകള്‍ക്കുവേണ്ടി മെച്ചപ്പെട്ട കഥാപാത്രങ്ങള്‍ മലയാളത്തില്‍ ഉണ്ടാവണം. പാര്‍വ്വതിയുടെ ടേക്ക് ഓഫ്, ഉയരെ എന്നീ സിനിമകള്‍ ഒഴിച്ചുനിര്‍ത്തിയാല്‍ കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ മലയാളത്തില്‍ നല്ല സ്ത്രീകഥാപാത്രങ്ങള്‍ ഉണ്ടായിട്ടില്ല. മലയാളസിനിമ കൂടുതല്‍ പുരുഷകേന്ദ്രീകൃതമായിരിക്കുന്നു, മറ്റ് സിനിമാമേഖലകളേക്കാള്‍ കൂടുതല്‍ എന്നാണ് എനിക്ക് തോന്നുന്നത്. എന്നെ അത്ഭുതപ്പെടുത്തുന്ന കാര്യവുമാണ് അത്. കാരണം മലയാളസിനിമയുടെ ചരിത്രത്തിലേക്ക് നോക്കിയാല്‍ മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ച നടിമാരെ കാണാം. ഉദാഹരണത്തിന് ഷീല. ഒരുപാട് നല്ല കഥാപാത്രങ്ങളെ അവര്‍ അവതരിപ്പിച്ചിട്ടുണ്ട്. ഷീല, ശോഭന, ഉര്‍വ്വശി, കാവ്യ മാധവന്‍, മഞ്ജു വാര്യര്‍ തുടങ്ങിയവരൊക്കെ മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ചവരാണ്. പക്ഷേ ഇപ്പോഴത്തെ മലയാളസിനിമയിലേക്ക് നോക്കിയാല്‍ അത്തരമൊരു നടിയെ കണ്ടെടുക്കാനാവില്ല. സ്ത്രീകള്‍ക്കായി നല്ല കഥാപാത്രങ്ങള്‍ ഇല്ലാത്തതുകൊണ്ടാണ് അത്. അത് ദുഖകരമായ അവസ്ഥയാണ്. അതിന് മാറ്റം വരണം. വളരെ സെക്‌സിസ്റ്റും ആയിട്ടുണ്ട് മലയാളസിനിമ’.

shortlink

Related Articles

Post Your Comments


Back to top button