GeneralLatest NewsMollywood

അഞ്ചാംപാതിരയുമായി മിഥുന്‍ മാനുവല്‍ തോമസ് ബോളിവുഡിലേക്ക്

തിരുവോണദിനത്തിലാണ് ഔദ്യോഗിക പ്രഖ്യാപനം വന്നിരിക്കുന്നത്.

ഈ വര്‍ഷം മലയാളത്തില്‍ ഇറങ്ങിയ ചിത്രങ്ങളിലെ ഏറ്റവും വലിയ വിജയങ്ങളിലൊന്നാണ് മിഥുന്‍ മാനുവല്‍ തോമസ് ഒരുക്കിയ അഞ്ചാം പാതിരാ. ക്രൈം ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ഈ ചിത്രം ഇനി ബോളിവുഡിലേയ്ക്ക്.

റിലയന്‍സ് എന്‍റര്‍ടെയ്ന്‍‍മെന്‍റ്, എപി ഇന്‍റര്‍നാഷണല്‍, മലയാളം ഒറിജിനലിന്‍റെ നിര്‍മ്മാതാക്കളായ ആഷിക് ഉസ്‍മാന്‍ പ്രൊഡക്ഷന്‍സ് എന്നിവര്‍ ചേര്‍ന്നാണ് റീമേക്കിന്‍റെ നിര്‍മ്മാണം. തിരുവോണദിനത്തിലാണ് ഔദ്യോഗിക പ്രഖ്യാപനം വന്നിരിക്കുന്നത്.

ഇത് തന്‍റെ ബോളിവുഡ് അരങ്ങേറ്റമായിരിക്കുമെന്നും കൂടുതല്‍ വിവരങ്ങള്‍ പിന്നാലെ എത്തുമെന്നും വിവരം പങ്കുവച്ചുകൊണ്ട് മിഥുന്‍ മാനുവല്‍ തോമസ് ഫേസ്ബുക്കില്‍ കുറിച്ചു

shortlink

Related Articles

Post Your Comments


Back to top button