GeneralLatest NewsMollywood

നക്ഷത്തറ ദീപങ്ങള്‍ക്കു മുകളില്‍ രമേഷ് പിഷാരടി; ഒടുക്കത്തെ ഗ്ലാമറാണല്ലോയെന്നു ആരാധകര്‍

ശരിക്കുള്ള നക്ഷത്രം ദീപങ്ങള്‍ക്കുമുകളിലാണ് എന്നും ആരാധകര്‍

കോമഡി താരമായും സംവിധായകനായും ശ്രദ്ധനേടിയ താരമാണ് രമേഷ് പിഷാരടി. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരത്തിന്റെ ഫോട്ടോകളെക്കാള്‍ ആരാധകര്‍ ഇഷ്ടപ്പെടുന്നത് അതിനു താരം നല്‍കുന്ന ക്യാപ്ഷനുകളാണ്.

കഴിഞ്ഞദിവസം പിഷാരടി പങ്കുവച്ച ചിത്രവും അതിനിട്ട ക്യാപ്ഷനുമാണ് ആരാധകര്‍ ഇപ്പോള്‍ തരംഗമാക്കിയിരിക്കുന്നത്. ലൈറ്റുകള്‍ നക്ഷത്രംകണക്കെയുള്ള ഫ്‌ലോറില്‍ നിന്നുകൊണ്ടുള്ള ചിത്രത്തിന് ‘നക്ഷത്തറ ദീപങ്ങള്‍’ എന്നാണ് പിഷാരടി ക്യാപ്ഷനിട്ടിരിക്കുന്നത്.

എന്തൊക്കെ പറഞ്ഞാലും പിഷാരടിക്ക് ഒടുക്കത്തെ ഗ്ലാമറാണല്ലോയെന്നാണ് ആരാധകര്‍ പലരും പറയുന്നത്. എന്നാല്‍ ശരിക്കുള്ള നക്ഷത്രം ദീപങ്ങള്‍ക്കുമുകളിലാണ് എന്നും ചിലര്‍ പറയുന്നുണ്ട്.

shortlink

Related Articles

Post Your Comments


Back to top button