GeneralLatest NewsMollywood

കോവിഡ് എല്ലാം തകർത്തുകളഞ്ഞില്ലേ, എല്ലാവരും അങ്കലാപ്പിലാണ്; ഓണത്തെക്കുറിച്ച് ഇന്ദ്രൻസ്

സിനിമയിൽ അഭിനയിച്ചു തുടങ്ങിയപ്പോഴും അത് തന്നെ സ്ഥിതി, ജോലി ഉണ്ടെങ്കിൽ അതിനു തന്നെ പ്രഥമ സ്ഥാനം,

മലയാളത്തിന്റെ പ്രിയതാരമാണ് ഇന്ദ്രന്‍സ്. ഈ കോവിഡ് കാലത്തെ ഓണത്തെക്കുറിച്ച് പങ്കുവയ്ക്കുകയാണ് താരം. പുത്തനുടുപ്പിടാനും ഓണക്കളികൾ കളിക്കാനും സദ്യ കഴിക്കാനുമൊക്കെയുള്ള സന്തോഷത്തില്‍ കുട്ടിക്കാലത്ത് ഓണം വരാൻ കാത്തിരിക്കുമായിരുന്നു. എന്നാൽ മുതിർന്നപ്പോൾ ആഘോഷങ്ങളേക്കാൾ പ്രാധാന്യം ജോലിക്കായെന്നു ഇന്ദ്രന്‍സ് പറയുന്നു. ”ഓണസമയത്തായിരിക്കും തന്റെ ടെയ്‌ലറിങ് ഷോപ്പിൽ കൂടുതൽ വർക്ക് ഉണ്ടാവുക. തന്റെ കസ്റ്റമേഴ്സിന്റെ ഓണത്തിന് മാറ്റ് കൂട്ടണമെങ്കിൽ അവരുടെ ഓണപ്പുടവകൾ കൃത്യ സമയത്തു ചെയ്‌തു കൊടുക്കണം, അപ്പോൾ പിന്നെ സ്വന്തം ആഘോഷങ്ങൾക്ക് അവിടെ സ്ഥാനമില്ലാതാകും.’ ഇന്ദ്രന്‍സ് പങ്കുവച്ചു.

‘സിനിമയിൽ അഭിനയിച്ചു തുടങ്ങിയപ്പോഴും അത് തന്നെ സ്ഥിതി, ജോലി ഉണ്ടെങ്കിൽ അതിനു തന്നെ പ്രഥമ സ്ഥാനം, ആഘോഷങ്ങളൊക്കെ രണ്ടാമത്തെ ഉള്ളൂ, കോവിഡ് കാലമായതിനാൽ ഓണത്തിന് മകൾ എത്താനും സാധ്യതയില്ല. അല്ലെങ്കിലും എല്ലാരും രോഗവും ദുരിതവും അനുഭവിച്ചിരുന്ന ഈ കാലത്ത് ആർക്കാണ് ഓണം ആഘോഷിക്കാൻ സാധിക്കുക. കോവിഡ് എല്ലാം തകർത്തുകളഞ്ഞില്ലേ, എല്ലാവരും അങ്കലാപ്പിലാണ്, സ്ഥിരവരുമാനം ഉള്ളവർക്ക് മാത്രമാണ് ചെറിയ ആശ്വാസമുള്ളതു. ഇനി എല്ലാരും അപകടമൊന്നുമില്ലാതെ വീട്ടിലിരിക്കാൻ നോക്കുകയാണ് വേണ്ടത്, ഓണം എന്ന് പറഞ്ഞു തിക്കി തിരക്കി ഇറങ്ങി നടന്നാൽ അസുഖം വരാനുള്ള സാധ്യത കൂടും. അതുകൊണ്ടു ഇത്തവണത്തെ ഓണാഘോഷങ്ങൾ മിതമാക്കാം, സന്തോഷമില്ലെങ്കിലും ഒരു ആചാരത്തിന്റെ പേരിൽ സന്തോഷം അഭിനയിക്കാം, നമുക്ക് മനസ്സ് തുറന്നു ചിരിക്കാനും, സ്നേഹം കൈമാറാനും ഒന്ന് തൊട്ടുരുമ്മി ഇരിക്കാനും ഒക്കെ കഴിയുന്ന ഒരോണം പെട്ടെന്നുണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കാം.’ മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ഇന്ദ്രന്‍സ് പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button