GeneralLatest NewsMollywood

‘തങ്കക്കൊലുസി’ന്റെ ഓണാഘോഷ വിഡിയോ വൈറല്‍

തങ്കക്കൊലുസു എന്നു പേരിട്ടിരിക്കുന്ന യുട്യൂബ് ചാനലിലൂടെയാണ് വിഡിയോ റിലീസ് ചെയ്തത്.

സോഷ്യൽമീഡിയയിൽ വളരെ സജീവമാണ് നടിയും നിർമാതാവുമായ സാന്ദ്ര തോമസ്. തന്റെ ഇരട്ടക്കുട്ടികളായ ഉമ്മുക്കുല്‍സുവിന്റെയും ഉമ്മിണിത്തങ്കയുടെയും ഓരോ സന്തോഷ നിമിഷവും താരം ആരാധകര്‍ക്കായി പങ്കുവെക്കാറുണ്ട്. ചെളിയിലും പാടത്തും കളിച്ചു രസിക്കുന്ന ഈ കുഞ്ഞുങ്ങളുടെ ഓരോ വിശേഷങ്ങളും സോഷ്യൽ മീഡിയയില്‍ ശ്രദ്ധനേടാറുണ്ട്.

ഇപ്പോഴിതാ ‘തങ്കക്കൊലുസി’ന്റെ ഓണാഘോഷ വിഡിയോ വൈറൽ. വീട്ടിലും പറമ്പിലുമൊക്കെയുള്ള പൂക്കളൊക്കെ വച്ച് അത്തപ്പൂക്കളമിടുക, വീട്ടിലുണ്ടാകുന്ന പച്ചക്കറികൾ പറിച്ച് സദ്യയുണ്ടാക്കിയും ഓണം ആഘോഷമാക്കുകയാണ് സാന്ദ്രയും കുടുംബവും.

തങ്കക്കൊലുസു എന്നു പേരിട്ടിരിക്കുന്ന യുട്യൂബ് ചാനലിലൂടെയാണ് വിഡിയോ റിലീസ് ചെയ്തത്.

 

shortlink

Related Articles

Post Your Comments


Back to top button