GeneralLatest NewsTollywood

നടി അനിഘയുടെ ഡയറിയില്‍ സിനിമ താരങ്ങള്‍ അടക്കമുള്ളവരുടെ വിവരങ്ങള്‍; സിനിമാ മേഖലയിലെ ലഹരിബന്ധത്തില്‍ അന്വേഷണവുമായി എന്‍.സി.ബി

താരങ്ങളുടെ വീഡിയോ അടക്കമുള്ള തെളിവുകള്‍ കൈമാറിയതായും ഇന്ദ്രജിത്ത് പറഞ്ഞിരുന്നു.

ബംഗളുരുവില്‍ ലഹരി മരുന്നുമായി പിടിയിലായ സിനിമാതാരം അനിഘയുടെ ഡയറിയില്‍ സിനിമ-സീരിയല്‍ രംഗത്തെ പ്രമുഖരുടെ പേരുകളുമുണ്ടെന്ന വിവരങ്ങള്‍ പുറത്ത്. കന്നട സിനിമാ ലോകത്തെ സംഗീത സംവിധായകരും, അഭിനേതാക്കളും, നിര്‍മ്മാതാക്കളുമെല്ലാം ഡയറിയിലെ പേരുകാരില്‍ ഉണ്ട്. അഞ്ച് വര്‍ഷത്തോളമായി സിനിമ മേഖലയുമായി നല്ല ബന്ധം അനിഘക്കുണ്ടെന്ന് നര്‍കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ.

സ്ഥിരമായി അനിഘയും ഒപ്പം പിടിയിലായ അനൂപ് മുഹമ്മദും റിജേഷും വിദേശത്ത് നിന്നും വരുത്തിയ ലഹരി വസ്‌തുക്കള്‍ താരങ്ങള്‍ അടക്കമുള്ളവര്‍ക്ക് കൈമാറിയിരുന്നതായാണ് വിവരം ലഭിക്കുന്നത്. എം.ഡി.എം.എ, എല്‍.എസ്.ഡി എന്നിവ വിദേശത്ത് നിന്നും ഓണ്‍ലൈനില്‍ വാങ്ങി ഇവര്‍ക്ക് എത്തിച്ചിരുന്നു. താരങ്ങള്‍ക്ക് പുറമേ ബാറുകള്‍,കോളേജുകള്‍,പബ്ബുകള്‍ എന്നിവിടങ്ങളിലും ഇവര്‍ ലഹരിമരുന്നുകള്‍ വിതരണം ചെയ്‌തിരുന്നു. സിനിമ മേഖലയിലെ ലഹരിബന്ധത്തെ കുറിച്ച്‌ ബംഗളുരുവിലെ സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് വിഭാഗത്തിന് മാദ്ധ്യമ പ്രവര്‍ത്തകനും സംവിധായകനുമായ ഇന്ദ്രജിത്ത് ലങ്കേഷ് മൊഴിനല്‍കിയിരുന്നു. കൂടാതെ താരങ്ങളുടെ വീഡിയോ അടക്കമുള്ള തെളിവുകള്‍ കൈമാറിയതായും ഇന്ദ്രജിത്ത് പറഞ്ഞിരുന്നു.

shortlink

Related Articles

Post Your Comments


Back to top button