CinemaGeneralLatest NewsNEWS

സുശാന്ത് സിംങിന്റെ മരണം; തെളിവുകള്‍ക്കായി കാമുകി റിയ ചക്രബര്‍ത്തിയുടെ വീട്ടില്‍ റെയ്ഡ്

മാനേജര്‍ സാമുവല്‍ മിറന്‍ഡയുടെ വീട്ടിലും പരിശോധന നടത്തിയെന്ന് റിപ്പോർട്ടുകൾ

സുശാന്തിന്റെ കാമുകി റിയക്ക് ലഹരി റാക്കറ്റുമായി ബന്ധമുണ്ടെന്ന് ആരോപണം ഉയര്‍ന്നതിന് പിന്നാലെ റിയ ചക്രബര്‍ത്തിയുടെ വീട്ടില്‍ റെയ്ഡ്. ഇന്ന് പുലര്‍ച്ചയോടെ നാര്‍കോട്ടിക്സ് കണ്‍ട്രോ‍ള്‍ ബ്യൂറോ (എന്‍സിബി) ആണ് താരത്തിന്റെ മുംബൈയിലെ വസതിയില്‍ റെയ്ഡ് നടത്തിയത്.

കൂടാതെ താരത്തിന്റെ മാനേജര്‍ സാമുവല്‍ മിറന്‍ഡയുടെ വീട്ടിലും പരിശോധന നടത്തിയെന്ന് റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു.

കൂടാതെ എന്‍സിബി മുംബൈയില്‍ അറസ്റ്റ് ചെയ്ത ലഹരി മരുന്ന് ഇടപാടുകാരന്‍ സയിദ് വിലത്രയ്ക്ക്, റിയയുടെ സഹോദരന്‍ ഷോവിക്കുമായി ബന്ധമുണ്ടെന്നു നേരത്തെ കണ്ടെത്തിയിരുന്നു. റിയയുടെ സഹോദരന്‍ ഷോവിക് ചക്രവര്‍ത്തിക്കും സാമുവല്‍ മിറാന്‍ഡയ്ക്കും സയിദ് വിലത്ര കഞ്ചാവ് വിതരണം ചെയ്തുവെന്നാണ് ഏജന്‍സി വൃത്തങ്ങള്‍ വ്യക്തമാക്കിയത്. സുശാന്തിന്റെ മരണവുമായി ബന്ധപ്പടുത്താവുന്നത് തെളിവുകള്‍ക്കായാണ് റെയ്ഡ് നടത്തിയത് എന്നാണ് സൂചനകൾ വ്യക്തമാക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button