CinemaGeneralLatest NewsNEWS

സിനിമയിൽ അവസരം വാ​ഗ്ദാനം, നിരസിച്ചപ്പോൾ അപമാനച്ചെന്ന സായി ശ്വേതയുടെ പരാതി സ്‌പെഷല്‍ ബ്രാഞ്ച് പരിശോധിക്കും

ഫേസ്ബുക്കില്‍ മോശമായ രീതിയില്‍ പോസ്റ്റിട്ട് അപമാനിച്ചുവെന്നാണ് സായി ശ്വേത പരാതിയില്‍ വ്യക്തമാക്കിയത്

കോഴിക്കോട്; അടുത്തിടെ സിനിമയില്‍ അഭിനയിക്കാന്‍ വിളിച്ച്‌ ഓഫര്‍ നിരസിച്ചതിന് തന്നെ അപമാനിച്ചെന്ന് സമൂഹമാധ്യമങ്ങളിലൂടെ വൈറലായ സായി ശ്വേത ടീച്ചര്‍ വെളിപ്പെടുത്തിയത് വൻ വിവാദമായിരുന്നു, കൂടാതെ സമൂഹമാധ്യമത്തിലൂടെ അപകീര്‍ത്തിപ്പെടുത്തിയെന്ന അധ്യാപിക സായി ശ്വേതയുടെ പരാതി സ്പെഷല്‍ ബ്രാഞ്ച് പരിശോധിക്കുമെന്ന് വടകര റൂറല്‍ എസ്പി ഡോ.ശ്രീനിവാസ്. ഡിവൈഎസ്പി കെ.ഇ. ഇസ്മയിലിനാണ് അന്വേഷണ ചുമതല നൽകിയിരിക്കുന്നത്.

അധ്യാപികയെ അവഹേളിച്ചെന്ന സംഭവം വിവാദമായതിന് പിന്നാലെ അഭിഭാഷകന്റെ ഓഡിയോയും ഫേസ്ബുക്ക് പോസ്റ്റും പൊലീസ് പരിശോധിച്ചു. സായി ശ്വേത പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്ന വിവരങ്ങളും പരിശോധിച്ചിട്ടുണ്ട് .

ഒരു ദിവസം സിനിമയില്‍ അഭിനയിക്കാമെന്ന പേരില്‍ അഭിഭാഷകന്‍ വിളിക്കുകയും താത്പര്യമില്ലെന്നറിയിച്ചതിന് പിന്നാലെ ഫേസ്ബുക്കില്‍ മോശമായ രീതിയില്‍ പോസ്റ്റിട്ട് അപമാനിച്ചുവെന്നാണ് സായി ശ്വേത പരാതിയില്‍ വ്യക്തമാക്കിയത്. എന്നാല്‍ സായി ശ്വേതയെ അപമാനിച്ചിട്ടില്ലെന്ന് അഭിഭാഷകന്‍ ശ്രീജിത് പെരുമന പറഞ്ഞിരുന്നു.

shortlink

Related Articles

Post Your Comments


Back to top button