BollywoodGeneralLatest News

ലഹരി മരുന്ന് കേസ് ; സുശാന്തിന്റെ മാനേജര്‍ സാമുവല്‍ മിറാന്‍ഡ കസ്റ്റഡിയില്‍

അറസ്റ്റിലായ സഈദ് വിലാത്ര സാമുവേല്‍ മിരാന്‍ഡയ്ക്കും ഷോവിക് ചക്രവര്‍ത്തിക്കും കഞ്ചാവ് എത്തിച്ചിരുന്നതായാണ് വിവരം.

ബോളിവുഡ് നടന്‍ സുശാന്ത് സിങ് രാജ്പുത്തിന്റെ മുന്‍ മാനേജര്‍ സാമുവല്‍ മിറാന്‍ഡ കസ്റ്റഡിയില്‍. നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ (എന്‍സിബി) കഴിഞ്ഞ ദിവസം സാമുവലിന്റെ വീട്ടില്‍ റെയ്ഡ് നടത്തിയതിന് പിന്നാലെയാണ് കസ്റ്റഡിയിലെടുത്തത്. ലഹരി മരുന്ന് ഇടപാടുകാരന്‍ സഈദ് വിലാത്രയുമായി സാമുവല്‍ മിറാന്‍ഡയ്ക്കും സുശാന്തിന്റെ കാമുകി റിയ ചക്രവര്‍ത്തിയുടെ സഹോദരന്‍ ഷോവിക്കിനും ബന്ധമുണ്ടെന്നു പുറത്ത് വന്നതിനു പിന്നാലെയാണ് റെയ്ഡ് നടന്നത്.

സുശാന്തിന്റെ ഹൗസ് കീപ്പിങ് മാനേജരായി സാമുവലിനെ കഴിഞ്ഞ വര്‍ഷം മെയില്‍ റിയ ചക്രബര്‍ത്തിയാണ് നിയമിക്കുന്നത്. വീട്ടിലെ ചിലവുകളെല്ലാം നോക്കിയിരുന്നത് സുശാന്തായിരുന്നു. സുശാന്തിന്റെ പണം തട്ടിയെടുക്കാനും മയക്കുമരുന്ന് വിതരണം ചെയ്യാനും റിയയെ സഹായിച്ചത് സാമുവലാണെന്നാണ് താരത്തിന്റെ കുടുംബത്തിന്റെ ആരോപണം.

റിയയുടെ സഹോദരന് മയക്കുമരുന്ന് സംഘവുമായി ബന്ധമുണ്ടെന്ന് റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് നടി റിയയുടെ വീടും സര്‍ച്ച്‌ ചെയ്തിരുന്നു. അറസ്റ്റിലായ സഈദ് വിലാത്ര സാമുവേല്‍ മിരാന്‍ഡയ്ക്കും ഷോവിക് ചക്രവര്‍ത്തിക്കും കഞ്ചാവ് എത്തിച്ചിരുന്നതായാണ് വിവരം. ഇയാളും ഷോവിക്കും തമ്മിലുള്ള വാട്സാപ് സന്ദേശങ്ങള്‍ എന്‍സിബി കണ്ടെടുത്തിരുന്നു.

shortlink

Related Articles

Post Your Comments


Back to top button