GeneralLatest NewsTollywood

പൊതുസ്ഥലത്ത് അശ്ലീല വസ്ത്രം ധരിച്ചെത്തി; നടി സംയുക്തയെയും സുഹൃത്തുക്കളെയും നാട്ടുകാര്‍ കൈയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചു

പൊതുസ്ഥലത്ത് സ്പോര്‍ട് ബ്രായും വര്‍ക്കൗട്ട് പാന്‍റ്സും ധരിച്ചതിനാണ് കവിത റെഡ്ഡി എന്ന സ്ത്രീയുടെ നേതൃത്വത്തില്‍ ആക്രമിക്കാന്‍

പൊതുസ്ഥലത്ത് അശ്ലീല വസ്ത്രം ധരിച്ചെന്ന് ആരോപിച്ച്‌ നടി സംയുക്തയെയും സുഹൃത്തുക്കളെയും കയ്യേറ്റം ചെയ്യാന്‍ ശ്രമം. അഗാരാ തടാകത്തിന് സമീപത്തെ പാര്‍ക്കില്‍ സുഹൃത്തുക്കള്‍ക്കൊപ്പം വ്യായാമം ചെയ്യുന്നതിനിടെയാണ് തെന്നിന്ത്യന്‍ താരം സംയുക്തയ്ക്കും സുഹൃത്തുക്കള്‍ക്കും നേരെ അതിക്രമം ഉണ്ടായത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്തു വിട്ടുകൊണ്ട് നടി സഹായം അഭ്യര്‍ഥിച്ച്‌ രംഗത്തെത്തി.

പൊതുസ്ഥലത്ത് സ്പോര്‍ട് ബ്രായും വര്‍ക്കൗട്ട് പാന്‍റ്സും ധരിച്ചതിനാണ് കവിത റെഡ്ഡി എന്ന സ്ത്രീയുടെ നേതൃത്വത്തില്‍ ആക്രമിക്കാന്‍ ശ്രമിച്ചതെന്ന് സംയുക്ത പറ‍ഞ്ഞു. കാരണമൊന്നും കൂടാതെ ഇവര്‍ സുഹൃത്തുക്കളെ ആക്രമിക്കാന്‍ ശ്രമിച്ചുവെന്നും ട്വിറ്ററില്‍ പങ്കുവച്ച വീഡിയോയില്‍ സംയുക്ത വെളിപ്പെടുത്തിയത്. ബെംഗളൂരു സിറ്റി പൊലീസിന്റെ ഔദ്യോഗിക ട്വിറ്റര്‍ പേജില്‍ ടാഗ് ചെയ്തു കൊണ്ടാണ് ഇക്കാര്യം സംയുക്ത ട്വീറ്റ് ചെയ്തത്.

” ഇന്ന് നാം ചെയ്യുന്ന കാര്യങ്ങളിലാണ് നമ്മുടെ രാജ്യത്തിന്റെ ഭാവി പ്രതിഫലിക്കുന്നത്. അഗാര തടാകത്തില്‍ ഞങ്ങളെ കവിത റെഡ്ഡി അപമാനിക്കുകയും പരിഹസിക്കുകയും ചെയ്തു lBlrCityPolice @CPBlrപൊലീസ് ഇതിന് സാക്ഷികളായിരുന്നു. ഇതിന് തെളിവായി നിരവധി വീഡിയോകളുമുണ്ട് . ഇത് പരിശോധിക്കാന്‍ ഞാന്‍ നിങ്ങളോട് അഭ്യര്‍ത്ഥിക്കുന്നു. #thisisWrong എന്ന ഹാഷ് ടാഗിനൊപ്പം സംയുക്ത പോസ്റ്റ്‌ ചെയ്തു

https://www.instagram.com/tv/CEtwP4plMhN/?utm_source=ig_embed

shortlink

Related Articles

Post Your Comments


Back to top button