CinemaGeneralLatest NewsMollywoodNEWS

മരയ്ക്കാർ അറബിക്കടലിന്റെ സിംഹത്തിലെ തലപ്പാവിൽ കാണുന്ന ചിഹ്നം ഗണപതിയെന്ന് രൂക്ഷ വിമർശനം; മറുപടി നൽകി പ്രിയദർശൻ

ആന വടക്കുഭാഗത്തെയും ശംഖ് തെക്കുഭാഗത്തെയും പ്രതിനിധീകരിച്ചെത്തിയതായേക്കാമെന്ന ധാരണ ശക്തമായി

സൂപ്പർ താരം മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ബിഗ് ബജറ്റ് ചിത്രം മരയ്ക്കാർ അറബിക്കടലിന്റെ സിംഹത്തിനായി കാത്തിരിക്കുകയാണ് പ്രേക്ഷകർ. മുമ്പ് ചിത്രത്തിലെ മരക്കാറിന്റെ കോസ്റ്റ്യൂമിനെതിരെ വിമർശനങ്ങൾ ഉയർന്നിരുന്നു. തലപ്പാവിൽ കാണുന്ന ചിഹ്നം ഗണപതിയുടേതാണെന്നായിരൂന്നു ആരോപണം. എന്നാൽ ആരോപണങ്ങൾക്ക് ശക്തമായ മറുപടി നൽകി രംഗത്തെത്തിയിരിക്കുകയാണ് സംവിധായകൻ പ്രിയദർശൻ.

ചിത്രങ്ങളിൽ തലപ്പാവിൽ കാണുന്ന ചിഹ്നം ഗണപതിയുടെതല്ല, ആനയാണത്. സാബുസിറിലിന്റെ ചിന്തയിലാണ് അത്തരത്തിലൊരു രൂപം പിറന്നത്. സാമൂതിരിയുടെ കൊടിയടയാളം എന്താണെന്ന് ആർക്കും അറിയില്ല. ഒരുപാട് അന്വേഷിച്ചെങ്കിലും എവിടെനിന്നും യഥാർഥ വിവരം ലഭിച്ചില്ല. രാജാവിന് ഒരു കൊടിയടയാളം ഉണ്ടാകുമല്ലോ…, അതെന്താണെന്ന ചിന്തയുമായി മുന്നോട്ടുപോയപ്പോഴാണ് ആനയും ശംഖും ചേർന്ന കേരളസർക്കാർ മുദ്ര ശ്രദ്ധയിൽ വന്നതെന്നും പ്രിയ​ദർശൻ പറയുന്നു.

അന്നത്തെ കാലത്ത് അത്തരത്തിലുള്ള അടയാളം എങ്ങനെ വന്നിരിക്കുമെന്ന ആലോചനയിൽ, ആന വടക്കുഭാഗത്തെയും ശംഖ് തെക്കുഭാഗത്തെയും പ്രതിനിധീകരിച്ചെത്തിയതായേക്കാമെന്ന ധാരണ ശക്തമായി. സാമൂതിരിയുടെ കൊട്ടാരങ്ങളിലെല്ലാം നിറയെ കാണുന്ന ആനതന്നെയാകാം അദ്ദേഹത്തിന്റെ രാജചിഹ്നമെന്ന് മനസ്സുകൊണ്ട് ഉറപ്പിച്ചു. പടത്തലവൻ കുഞ്ഞാലിമരക്കാർക്ക് സാമൂതിരി സമ്മാനിച്ച രാജമുദ്ര ആനയുടെതാകാം എന്ന തീരുമാനത്തിലെത്തി. ലാൽ സൂചിപ്പിച്ചപോലെ ചില യുക്തികളും അതിലേറെ ഭാവനയുമെല്ലാം ചേർന്ന് പറയുന്ന കഥയാണിതെന്ന് കൂടി ഓർക്കണമെന്നും സംവിധായകൻ പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button