BollywoodGeneralLatest News

സുശാന്തിന്റെ ആവശ്യ പ്രകാരമാണ് ലഹരിമരുന്ന് എത്തിച്ച്‌ നല്‍കിയത്, കേദാര്‍നാഥിന്റെ സെറ്റില്‍വച്ച്‌ സുശാന്ത് ചരസ് ഉപയോ​ഗിച്ചു; റിയയുടെ മൊഴി

സഹോദരനുമായി നടത്തിയ വാട്‍സാപ്പ് ചാറ്റുകള്‍ ലഹരിമരുന്നുമായി ബന്ധപ്പെട്ടവയാണെന്നും റിയ സമ്മതിച്ചു.

ബോളിവുഡ് താരം സുശാന്ത് സ്ഥിരമായി കഞ്ചാവ് ഉപയോ​ഗിച്ചിരുന്നെന്നു നടി റിയയുടെ മൊഴി. താനുമായി പ്രണയത്തിലാവുന്നതിന് മുന്‍പ് തന്നെ സുശാന്ത് ലഹരിമരുന്ന് ഉപയോ​ഗിച്ചു തുടങ്ങിയിരുന്നുവെന്നും 2016ല്‍ കേദാര്‍നാഥ് സിനിമയുടെ സെറ്റില്‍ ചരസ് ഉപയോഗിച്ചെന്ന് സുശാന്ത് തന്നോട് പറഞ്ഞിട്ടുണ്ടെന്നും റിയ മൊഴി നല്‍കി. നാര്‍ക്കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോയുടെ ആറ് മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിലാണ് താരം സുശാന്തിന്റെ ലഹരി ഉപയോ​ഗത്തെക്കുറിച്ച്‌ പറഞ്ഞത്. രണ്ടാമത്തെ ദിവസമാണ് താരത്തെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിരിക്കുന്നത്.

സുശാന്തിന്റെ ആവശ്യ പ്രകാരമാണ് ലഹരിമരുന്ന് എത്തിച്ച്‌ നല്‍കിയതെന്നു പറഞ്ഞ റിയ താന്‍ ലഹരിമരുന്ന് ഉപയോഗിച്ചിട്ടില്ലെന്നും സി​ഗററ്റ് മാത്രമാണ് ഉപയോ​ഗിച്ചിട്ടുള്ളതെന്നും വ്യക്തമാക്കി. എന്നാല്‍ ഇത് അന്വേഷണ സംഘം വിശ്വാസത്തിലെടുത്തിട്ടില്ല. കഴിഞ്ഞ ദിവസം അറസ്റ്റിലായ നടിയുടെ സഹോദരന്‍ ഷോവിക്കിനേയും സുശാന്തിന്‍റെ മുന്‍മാനേജര്‍ സാമുവല്‍ മിരാന്‍ഡയെയും ഒപ്പമിരുത്തിയാണ് റിയയെ ചോദ്യം ചെയ്യുന്നത്. അതിന് ശേഷം റിയയെ ഒറ്റക്കും ചോദ്യം ചെയ്യും.

സഹോദരനുമായി നടത്തിയ വാട്‍സാപ്പ് ചാറ്റുകള്‍ ലഹരിമരുന്നുമായി ബന്ധപ്പെട്ടവയാണെന്നും റിയ സമ്മതിച്ചു. ഇന്നുതന്നെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായാല്‍ റിയയുടെ അറസ്റ്റുണ്ടായേക്കും. അതേസമയം, സുശാന്തിന്‍റെ പോസ്റ്റ്‍മോര്‍ട്ടം റിപ്പോര്‍ട്ട് എയിംസില്‍നിന്നുള്ള വിദ്ഗധസംഘം ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചു.

shortlink

Related Articles

Post Your Comments


Back to top button