CinemaGeneralLatest NewsNEWS

വിവാദപ്രസ്താവനയുമായി ടിനി ടോം; ‘പിച്ചക്കാരോടും സെക്സ് വർക്കേഴ്സിനോടും ഒരിക്കലും തർക്കിക്കരുത്’എന്ന താരത്തിന്റെ പ്രസ്താവനക്കെതിരെ രൂക്ഷ പ്രതികരണം

ഓരോ സെെബര്‍ അറ്റാക്ക് നടക്കുമ്പോഴും കൂടുതല്‍ പവര്‍ഫുള്‍ ആകുമെന്നും ടിനി

വിവാദമായി ടിനിടോമിന്റെ പ്രസ്താവന. നടനും മിമിക്രികാരനുമായ താരത്തിനെതിരെ സോഷ്യൽ മീഡിയയിൽ ഉയർന്ന വിമർശനങ്ങളോട് പ്രതികരിക്കുകയായിരുന്നു ടിനി ടോം.

വായിൽ വെള്ളിക്കരണ്ടിയുമായല്ല താൻ ജനിച്ചതെന്നും നിരവധി ഉത്സവപ്പറമ്പുകളിലൂടെ പരിപാടികൾ അവതരിപ്പിച്ചാണ് വളർന്നതെന്നും താരം പറയുന്നു.

ഒന്നും ഒളിച്ചുവെക്കാനില്ലെന്നും താനൊരു തുറന്ന പുസ്തകമാണെന്നും താരം ‌വ്യക്തമാക്കുന്നു, എന്നാൽ നേരത്തെ ഒരു ഹാസ്യ പരിപാടിയിലെ ബോഡി ഷെയ്മിങ്ങിനെതിരെ ഉയര്‍ന്ന വിമര്‍ശനങ്ങള്‍ക്കെതിരെ ടിനി രംഗത്ത് എത്തിയിരുന്നു. തുടര്‍ന്ന് നടന്ന സംഭവങ്ങളിലായിരുന്നു താരം തന്റെ പ്രതികരണം രേഖപ്പെടുത്തിയത്.

പാവപ്പെട്ട കുടുംബങ്ങളിൽ നിന്നും വന്നവരുടെ അന്നമാണ് മിമിക്രിയെന്നും ടിനി ടോം പറയുന്നു. ആരെയും അപമാനിക്കാനോ , തെറ്റിദ്ധരിപ്പിക്കാനോ ഉദ്ദേശിച്ചല്ല താൻ കാര്യങ്ങൾ പറയുന്നതെന്നും ടിനി ടോം വ്യക്തമാക്കി.

എന്നാൽ പിച്ചക്കാരോടും സെക്സ് വര്‍ക്കേഴ്സിനോടും ഒരിക്കലും തര്‍ക്കിക്കരുതെന്നും ടിനി പറഞ്ഞു. ഗതി കേടുകൊണ്ടാണ്, മറ്റൊരു മാര്‍ഗ്ഗവും ഇല്ലാത്തതിനാലാണ് അവര്‍ ആ വഴി തിരഞ്ഞെടുത്തതെന്നും ടിനി പറയുന്നു. അതിനാല്‍ അത്തരത്തിലുള്ളവരോട് ഞാന്‍ പ്രതികരിക്കാറില്ല. ഓരോ സെെബര്‍ അറ്റാക്ക് നടക്കുമ്പോഴും കൂടുതല്‍ പവര്‍ഫുള്‍ ആകുമെന്നും ടിനി പറഞ്ഞു.

എന്നാൽ താരത്തിന്റെ പ്രതികരണം സോഷ്യൽ മീഡിയയിൽ വ്യാപക പ്രതിഷേധമുയർത്തി കഴിഞ്ഞു. ഒരു വിഭാ​ഗത്തിനെതിരെ പ്രതികരിച്ച രീതി മോശമായെന്നും അവഹേളിക്കുന്ന തരത്തിലാണെന്നുമാണ് വിമർശനങ്ങൾ ഉയരുന്നത്.

shortlink

Related Articles

Post Your Comments


Back to top button