GeneralLatest NewsTollywood

അശ്ലീല വേഷം ധരിച്ചെന്ന് ആരോപിച്ച് മര്‍ദ്ദനം; നടിയോട് മാപ്പു പറഞ്ഞ് കവിത റെഡ്ഡി

വെള്ളിയാഴ്ച രാവിലെ ബെംഗലുരുവിലെ എച്ച്‌എസ്‌ആര്‍ ലേ ഔട്ടിലെ അഗരാ തടാകത്തിന് സമീപത്തെ പാര്‍ക്കില്‍ വ്യായാമത്തിയപ്പോഴായിരുന്നു സംഭവം.

 അശ്ലീല വേഷം ധരിച്ചെന്ന് ആരോപിച്ച് നടി സംയുക്ത ഹെഗ്‌ഡെയ്ക്കും സുഹൃത്തുക്കള്‍ക്കുമെതിരെ കൈയ്യേറ്റ ശ്രമം നടത്തിയ സംഭവത്തില്‍ മാപ്പ് പറഞ്ഞ് ആക്ടിവിസ്റ്റ് കവിതാ റെഡ്ഡി. പൊതുസ്ഥലത്ത് സ്‌പോര്‍ട്‌സ് ബ്രായും പാന്റ്‌സും ധരിച്ച്‌ വ്യായാമം ചെയ്യാന്‍ എത്തിയപ്പോഴാണ് താരത്തിന് നേരെ അതിക്രമം നടന്നത്. ഈ സംഭവത്തില്‍ കവിതയ്ക്കെതിരെ സംയുക്ത പരാതി നല്‍കിയിരുന്നു. ഇതേതുടര്‍ന്ന് കവിത മാപ്പ് പറഞ്ഞു. ഈ ഖേദപ്രകടനം സംയുക്ത അം​ഗീകരിച്ചു.

ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വീഡിയോയിലൂടെ സംയുക്ത തന്നെയാണ് ഇക്കാര്യം പുറംലോകത്തെ അറിയിച്ചത്. വെള്ളിയാഴ്ച രാവിലെ ബെംഗലുരുവിലെ എച്ച്‌എസ്‌ആര്‍ ലേ ഔട്ടിലെ അഗരാ തടാകത്തിന് സമീപത്തെ പാര്‍ക്കില്‍ വ്യായാമത്തിയപ്പോഴായിരുന്നു സംഭവം.

സംഭവം തെറ്റായിപ്പോയെന്ന് കുറിച്ചാണ് കവിത റെഡ്ഡി ഖേദം പ്രകടിപ്പിച്ചത്. പാര്‍ക്കില്‍ നടന്ന എല്ലാത്തിനും ഞാന്‍ സംയുക്തയോടും അവരുടെ സുഹൃത്തുക്കളോടും മറ്റെല്ലാവരോടും നിരുപാധികമായി ക്ഷമ ചോദിക്കുന്നു, കവിത കുറിച്ചു. ഒരു സ്ത്രീ എന്ത് വസ്ത്രം ധരിക്കണമെന്നും എങ്ങനെ പെരുമാറണമെന്നും പറയാന്‍ ആര്‍ക്കും അവകാശമില്ല. സംഭവത്തെക്കുറിച്ചുളള എന്റെ സോഷ്യല്‍ മീഡിയ പോസ്റ്റുകളില്‍ ഞാന്‍ ഖേദിക്കുന്നു, ഒപ്പം അത് പിന്‍വലിക്കുകയും ചെയ്യുന്നു കവിത റെഡ്ഡി പറഞ്ഞു

shortlink

Related Articles

Post Your Comments


Back to top button