GeneralLatest NewsMollywood

നായകനിരയിലേയ്ക്ക് താരകുടുംബത്തില്‍നിന്നും ഒരാള്‍കൂടി എത്തുന്നു!! നിവിന്‍ പോളിയുടെയും ടൊവിനോ തോമസിന്റെയും സഹോദരന്‍

കല്‍ക്കി, എടക്കാട് ബറ്റാലിയന്‍, വാരക്കുഴിയിലെ കൊലപാതകം, വൈ, ഹിമാലയത്തിലെ കശ്മലന്‍ എന്നിവയാണ് ധീരജ് അഭിനയിച്ച മറ്റ് ചിത്രങ്ങള്‍.

മലയാള സിനിമയിലേക്ക് നിവിന്‍ പോളിയുടെയും ടൊവിനോ തോമസിന്റെയും സഹോദരന്‍ കൂടിയെത്തുന്നു. നിവിന്റെ പിതൃ സഹോദരന്‍ ഡെന്നിയുടെയും ടൊവിനോയുടെ പിതൃ സഹോദരി ഡെയ്‌സിയുടെയും മകനായ ധീരജ് ഡെന്നി കര്‍ണന്‍ നെപ്പോളിയന്‍ ഭഗത് സിംഗ് എന്ന ചിത്രത്തിലൂടെ നായകനാകുന്നു.

ശരത് ജി മോഹന്‍ ഒരുക്കുന്ന ഈ ചിത്രം നിര്‍മ്മിക്കുന്നത് ഫസ്റ്റ് പേജ് എന്റര്‍ടെയ്ന്‍മെന്റ് ആണ്. ആദ്യാ പ്രസാദ് നായികായായി എത്തുന്ന ചിത്രത്തില്‍ ഇന്ദ്രന്‍സ്, റോണി ഡേവിഡ്, എല്‍ദോ മാത്യു, അല്‍ത്താഫ് സലിം, അനീഷ് ഗോപാല്‍ എന്നിവരും പ്രധാന കഥാപാത്രങ്ങളായെത്തും.

കല്‍ക്കി, എടക്കാട് ബറ്റാലിയന്‍, വാരക്കുഴിയിലെ കൊലപാതകം, വൈ, ഹിമാലയത്തിലെ കശ്മലന്‍ എന്നിവയാണ് ധീരജ് അഭിനയിച്ച മറ്റ് ചിത്രങ്ങള്‍.

shortlink

Related Articles

Post Your Comments


Back to top button