CinemaGeneralLatest NewsNEWS

ഭർതൃസഹോദരൻ ഹാരിഷ് മുഹമ്മദിനെ പ്രണയിക്കാനും ​ഗർഭിണി ആയപ്പോൾ അബോർഷൻ നടത്താനും മുൻകയ്യെടുത്തത് പ്രശസ്ത നടി ലക്ഷ്മി പ്രമോദെന്ന് റംസിയുടെ പിതാവ്

ഗര്‍ഭിണിയാണെന്നറിഞ്ഞപ്പോള്‍ ഹാരിസിനോട് ഉടന്‍ വിവാഹം കഴിക്കണമെന്ന് റംസി ആവിശ്യപ്പെട്ടു

കൊല്ലം കൊട്ടിയത്തെ യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഞെട്ടിക്കുന്ന വാര്‍ത്തകള്‍ ആണിപ്പോള്‍ പുറത്ത് വരുന്നത്. വ്യാഴാഴ്‌ച വൈകിട്ടോടെയാണ് മുറിക്കുള്ളില്‍ തൂങ്ങിയ നിലയില്‍ റംസിയെ കണ്ടത്. റംസിയുടെ മരണത്തിനു ഉത്തരവാദി സീരിയല്‍ നടി ലക്ഷ്മി പ്രമോദ് ആണെന്നാണ് റംസിയുടെ വീട്ടുകാര്‍ വെളിപ്പെടുത്തുന്നത്. കൂടാതെ ഹാരിസുമായുള്ള പ്രണയ ബന്ധത്തിന് എല്ലാ സഹായവും ചെയ്തുകൊടുത്തത് ലക്ഷ്മിയാണെന്നും റംസീ ഗര്‍ഭിണിയായപ്പോള്‍ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ കൊണ്ടു പോയി ഗര്‍ഭഛിദ്രം നടത്തിയത് ലക്ഷ്മിയാണെന്നാണ് ബന്ധുക്കള്‍ തെളിവുകൾ സഹിതം ആരോപിക്കുന്നത്.

വർഷങ്ങളായി ഷൂട്ടിങ് ലൊക്കേഷനുകളില്‍ കൊണ്ടു പോകുകയും ദിവസങ്ങള്‍ കഴിഞ്ഞതിന് ശേഷമാണ് തിരികെ കൊണ്ടു വിട്ടിരുന്നതെന്നും അവര്‍ പറയുന്നു. ലക്ഷ്മി പ്രമോദിന്റെ ഭര്‍തൃ സഹോദരന്‍ ആണ് ഹാരിസ്. സീരിയലിനു താന്‍ പോകുന്ന സമയത്ത് കുട്ടിയെ നോക്കുവാന്‍ വേണ്ടിയായിരുന്നു ലക്ഷ്മി റംസിയെയും കൂടെ കൊണ്ട് പോയിരുന്നത്, ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങളും വീഡിയോകളും വീട്ടുകാർക്ക് ലഭിച്ചിട്ടുണ്ട്. ഇങ്ങനെ ഷൂട്ടിങ്ങിനു വേദനി കൂടെ കൊണ്ട് പോയ സമയത്തായിരുന്നു റംസിയെ അബോര്‍ഷന്‍ ചെയ്തത് എന്ന് വീട്ടുകാർ പറയുന്നു. ഒന്നര വര്ഷം മുന്‍പായിരുന്നു റംസി ഗര്‍ഭിണി ആയത്.

എന്നാൽ ഗര്‍ഭിണിയാണെന്നറിഞ്ഞപ്പോള്‍ ഹാരിസിനോട് ഉടന്‍ വിവാഹം കഴിക്കണമെന്ന് റംസി ആവിശ്യപ്പെട്ടു. എന്നാല്‍ ഇപ്പോള്‍ കഴിയില്ലെന്നും വര്‍ക്ക്ഷോപ്പ് ആരംഭിച്ചതിന് ശേഷം വിവാഹം കഴിക്കാമെന്നുമായിരുന്നു പറഞ്ഞത്. തുടര്‍ന്ന് ലക്ഷ്മിയുമായി സംസാരിച്ചതിന് ശേഷമാണ് അബോര്‍ഷന്‍ നടത്താന്‍ തീരുമാനിച്ചതെന്ന് റംസി സഹോദരി അന്‍സിയോടു പറഞ്ഞിരുന്നു. ഇരുവരും തമ്മിലുള്ള ബന്ധം വേര്‍പ്പെടുത്താന്‍ പോകുകയാണ് എന്നറിഞ്ഞപ്പോള്‍ ആണ് അന്‍സി തന്റെ ഭര്‍ത്താവിനോട് ഈ കാര്യം പറയുന്നതും അയാള്‍ ഹാരിസിനോടും ചോദിച്ചതും.

പക്ഷേ, തനിക്ക് ഒരബന്ധം പറ്റിയതാണെന്നും തന്നോട് ക്ഷമിക്കണം എന്നുമായിരുന്നു ഹാരിസ് അന്ന് അവരോട് പറഞ്ഞത്. സഹോദരിയുടെ മരണത്തില്‍ ലക്ഷ്മി പ്രമോദിനും പങ്കുണ്ടെന്നാണ് അന്‍സി ആരോപിക്കുന്നത്. അതിനാല്‍ ഇവരെയും പൊലീസ് അറസ്റ്റ് ചെയ്യണമെന്ന് ഇവര്‍ ആവശ്യപ്പെടുന്നു.

shortlink

Related Articles

Post Your Comments


Back to top button