BollywoodGeneralLatest News

നടി റിയ ചക്രവര്‍ത്തി അറസ്റ്റില്‍; ശക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് അറസ്റ്റെന്ന് എന്‍സിബി

സുശാന്തിന്റെ ആവശ്യ പ്രകാരം ലഹരിമരുന്ന് എത്തിച്ച്‌ നല്‍കിയതായി ചോദ്യം ചെയ്യുന്നതിനിടെ റിയ വെളിപ്പെടുത്തിയിരുന്നു

ബോളിവുഡ് നടന്‍ സുശാന്ത് സിങ് രജ്പുത്തിന്റെ മരണത്തിനു പിന്നാലെ ഉയര്‍ന്നു വന്ന ലഹരിമരുന്ന് കേസില്‍ താരത്തിന്റെ കാമുകിയും നടിയുമായ റിയ ചക്രവര്‍ത്തിയെ അറസ്റ്റ് ചെയ്തു. റിയയുടെ സഹോദരന്‍ ഷോവിക്ക് ചക്രവര്‍ത്തിയേയും സുശാന്തിന്റെ മുന്‍ മാനേജര്‍ സാമുവല്‍ മിരാന്‍ഡയേയും നേരത്തെ എന്‍സിബി അറസ്റ്റ് ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് നര്‍ക്കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോ ദിവസങ്ങള്‍ നീണ്ട ചോദ്യം ചെയ്യലിന് ഒടുവില്‍ റിയയെ അറസ്റ്റ് ചെയ്തത്. ശക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് അറസ്റ്റെന്ന് എന്‍സിബി അറിയിച്ചു.

സുശാന്തിന്റെ ആവശ്യ പ്രകാരം ലഹരിമരുന്ന് എത്തിച്ച്‌ നല്‍കിയതായി ചോദ്യം ചെയ്യുന്നതിനിടെ റിയ വെളിപ്പെടുത്തിയിരുന്നു. സുശാന്തിനൊപ്പം ലഹരിമരുന്ന് നിറച്ച സിഗരറ്റ് വലിച്ചിരുന്നതായും റിയ മൊഴി നല്‍കിയിരുന്നു.

shortlink

Related Articles

Post Your Comments


Back to top button