GeneralLatest NewsMollywood

ഒരു തീവ്രവാദിക്കോ റേപ്പിസ്റ്റിനോ പോലും ഇത്തരം അനാദരവ് നേരിടേണ്ടിവരില്ല; രൂക്ഷവിമർശനവുമായി നടി അഹാന കൃഷ്ണകുമാർ

മ്മൾ പറഞ്ഞുകൊണ്ടിരിക്കുന്ന തുല്യത ഇപ്പോൾ എവിടെപ്പോയെന്നു അഹാന ചോദിക്കുന്നു.

ബോളിവുഡ് നടന്‍ സുശാന്തിന്റെ മരണത്തിനു പിന്നാലെ ഉയര്‍ന്നുവന്ന ലഹരി മരുന്ന് കേസിൽ താരത്തിന്റെ കാമുകിയും നടിയുമായ റിയ ചക്രവർത്തി കഴിഞ്ഞ ദിവസം അറസ്സിലായി. റിയ ചക്രബർത്തിയെ മാധ്യമങ്ങൾ വളയുകയും അക്രമിക്കുകയും ചെയ്തതിനെതിരെ രൂക്ഷവിമർശനവുമായി നടി അഹാന കൃഷ്ണകുമാർ രംഗത്ത്. തന്റെ ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് താരത്തിന്റെ വിമര്‍ശനം. നമ്മൾ പറഞ്ഞുകൊണ്ടിരിക്കുന്ന തുല്യത ഇപ്പോൾ എവിടെപ്പോയെന്നു അഹാന ചോദിക്കുന്നു.

റിയയെ മാധ്യമങ്ങൾ വളഞ്ഞിരിക്കുന്ന കാഴ്ച ഹൃദയം നുറുങ്ങുന്നതാണെന്നും, വളരെയധികം കഷ്ടമാണ് ഈ രാജ്യത്ത് ഒരു സ്ത്രീയായിരിക്കുന്നതിന്റെ വിലയിതാണെന്നും അഹാന പറയുന്നു.റിയ കുറ്റക്കാരിയാണോ അല്ലയോ എന്തുമാവട്ടെ, നമ്മുടെ രാജ്യത്തെ ഉന്നതപീഠങ്ങൾ അതിൽ തീരുമാനമെടുക്കുകയും അതിനനുസരിച്ച് നടപടിയെടുക്കുകയും ചെയ്യട്ടെ. എന്ത് പൈശാചികമായ നടപടിയാണിത്? വാർത്തയ്ക്ക് വേണ്ടി കൊല്ലാനും മടിക്കില്ലേ ? ഒരു തീവ്രവാദിയെയോ റേപ്പിസ്റ്റിനോ പോലും ഇത്തരം അനാദരവ് നേരിടേണ്ടിവരില്ല അഹാനകുറിച്ചു

shortlink

Related Articles

Post Your Comments


Back to top button