CinemaGeneralLatest NewsMollywoodNEWS

വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണം: പ്രതികളുടെ നുണ പരിശോധന നടത്താനുള്ള അപേക്ഷ ഇന്ന് സമര്‍പ്പിക്കും

ഒരു കോടി നിക്ഷേപിച്ചിരുന്നെന്നും 50 ലക്ഷം രൂപ ബാലഭാസ്‌കര്‍ കടമായി തന്നിരുന്നുവെന്നുമാണ് വിഷ്ണുവിന്റെ മൊഴി

പ്രശസ്ത വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട് നാല് പ്രതികളുടെ നുണ പരിശോധന നടത്തും. ഇതിനായി ഇന്ന് തിരുവനന്തപുരം സിബിഐ കോടതിയില്‍ അപേക്ഷ നല്‍കും. വിഷ്ണു സോമസുന്ദരം, പ്രകാശ് തമ്ബി, അര്‍ജുന്‍, സോബി എന്നിവരുടെ നുണ പരിശോധനയാണ് നടത്തുക.

എന്നാൽ ബാലഭാസ്‌കര്‍ ജീവിച്ചിരിക്കുമ്പോള്‍ തന്നെ സ്വര്‍ണക്കടത്ത് തുടങ്ങിയതായാണ് അന്വേഷണ സംഘത്തിന്റെ സംശയം. ദുബായില്‍ തുടങ്ങിയ ബിസിനസില്‍ ഒരു കോടി നിക്ഷേപിച്ചിരുന്നെന്നും 50 ലക്ഷം രൂപ ബാലഭാസ്‌കര്‍ കടമായി തന്നിരുന്നുവെന്നുമാണ് വിഷ്ണുവിന്റെ മൊഴി പുറത്ത് വരുന്നത്.

ഇത്തരത്തിൽ വിഷ്ണു സോമസുന്ദരം നിരവധി പ്രാവശ്യം ദുബായ് സന്ദര്‍ശിച്ചിരുന്നുവെന്നാണ് അന്വേഷണ സംഘത്തിന് ലഭിച്ച വിവരം. ദുബായിലെ കമ്പനിയില്‍ സ്വര്‍ണക്കടത്ത് കേസിലെ കസ്റ്റംസ് സൂപ്രണ്ടിനും നിക്ഷേപമുണ്ട്. ഇയാളുടെ ഭാര്യയുടെ പേരില്‍ 20% ഓഹരി നിക്ഷേപമാണ് ഉള്ളതെന്നും പോലീസ് വ്യക്തമാക്കി.

shortlink

Related Articles

Post Your Comments


Back to top button